LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി വീണ്ടും നീട്ടി

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി ഡി പി ) അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ കാലാവധി വീണ്ടും നീട്ടി. നവംബര്‍ 5 വരെ മൂന്നു മാസത്തേക്കാണ് വീണ്ടും തടങ്കല്‍ നീട്ടിയത്. ഈ മാസം 5-ാം തീയതി വന്നാല്‍ മെഹബൂബ മുഫ്തിയുടെ തടങ്കല്‍ വാസം ഒരു വര്‍ഷമാകുകയാണ്. കഴിഞ്ഞ വര്ഷം ആഗസ്ത് 5 ന് ഭരണഘടനയിലെ 370-ാം വകുപ്പ് എടുത്തുകളയുകയും ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തത്. ഇതേ തുടര്‍ന്ന് വീട്ടു തടങ്കലിലാക്കപ്പെട്ട മെഹബൂബയെ  ഔദ്യോഗിക വസതിയായ ഫെയര്‍ വ്യു ബംഗ്ലാവില്‍ തന്നെയാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം മെഹബൂബ മുഫ്തി മുഖ്യമന്ത്രിയായിരിക്കെ അവരുടെ നേതൃത്വത്തിലുണ്ടായിരുന്ന ബിജെപി- പിഡിപി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജെ കെ പി സി നേതാവ് സജ്ജാദ് ഗനി ലോണ്‍ മോചിപ്പിക്കപ്പെട്ടു. നേരത്തെ തടങ്കലിലായിരുന്ന മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള. സിപിഎം നേതാവ് മൊഹമ്മദ്‌ യൂസഫ്‌ തരിഗാമി എന്നിവരെ നേരത്തെ പല സന്ദര്ഭങ്ങളിലായി  മോചിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പഴയ ഘടക കക്ഷി നേതാവും സഖ്യകക്ഷി സര്‍ക്കാരിന്റെ മുഖ്യമന്ത്രിയുമായിരുന്ന മെഹബൂബയെ മോചിപ്പിക്കാന്‍ കേന്ദ്രം ഭരിക്കുന്ന  ബി ജെ പി യും കേന്ദ്ര സര്‍ക്കാരും തയ്യാറാവാത്തത് അത്ഭുതത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More