LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജിഎസ്ടി കളക്ഷൻ ജൂലൈയില്‍ 87,422 കോടി രൂപയായി കുറഞ്ഞു

ജൂലൈയിലെ ജിഎസ്ടി വിഹിതം 87,422 കോടി രൂപയായി കുറഞ്ഞുവെന്ന് ധനമന്ത്രാലയം. ജൂണിൽ 90,917 കോടി രൂപയായിരുന്നു ലഭിച്ചത്. എന്നിരുന്നാലും, ജിഎസ്ടി വിഹിതം ഏപ്രിൽ-മെയ്‌ മാസത്തേതിനേക്കാൾ മെച്ചപ്പെട്ടതാണ്.

2020 ജൂലൈ മാസത്തിൽ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനം 87,422 കോടി രൂപയാണെന്നും അതിൽ സിജിഎസ്ടി 16,147 കോടി രൂപയും,  എസ്‌ജിഎസ്ടി 21,418 കോടി രൂപയും, ചരക്ക് ഇറക്കുമതിക്കായി ശേഖരിച്ച 20,324 കോടി രൂപ ഉൾപ്പെടെ ഐജിഎസ്ടി 42,592 കോടി രൂപയും,  സെസ് 7,265 കോടി രൂപയുമാണെന്ന് ധനകാര്യമന്ത്രാലയം  പ്രസ്താവനയിൽ പറഞ്ഞു. 2019 ജൂലൈ മാസത്തെ ജിഎസ്ടി വരുമാനത്തിന്റെ 86 ശതമാനമാണ് ഈ വരുമാനം.

ജൂലൈ മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തെ കളക്ഷൻ കൂടുതലാണെങ്കിലും നികുതിദായകർ 2020 ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളേക്കാൾ കഴിഞ്ഞ മാസം നികുതി അടച്ചിരുന്നുവെന്നത് കാണാൻ സാധിക്കുന്നുണ്ട്. അഞ്ച് കോടിയിൽ താഴെ വിറ്റുവരവുള്ള നികുതിദായകർക്ക് 2020 സെപ്റ്റംബർ വരെ റിട്ടേൺ സമർപ്പിക്കുന്നതിൽ ഇളവ് ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.

Contact the author

Economic Desk

Recent Posts

National Desk 2 years ago
Economy

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്; ബംഗ്ലാദേശും നേപ്പാളും ശ്രീലങ്കയുംവരെ മുന്നില്‍

More
More
Web Desk 2 years ago
Economy

മുല്ലപ്പൂവിന് പൊന്നുംവില; കാരണം ഇതാണ്

More
More
Web Desk 2 years ago
Economy

ജ്വല്ലറികള്‍ തമ്മില്‍ തർക്കം; കേരളത്തില്‍ സ്വര്‍ണ്ണത്തിന് പലവില

More
More
National Desk 2 years ago
Economy

വ്യാണിജ്യ ഗ്യാസിന് ഒറ്റ വര്‍ഷം കൊണ്ട് കൂട്ടിയത് 750 രൂപ; കുറച്ചത് 100 രൂപ മാത്രം

More
More
Web Desk 2 years ago
Economy

നിര്‍ബന്ധിത മത പരിവര്‍ത്തനം: പത്ത് വര്‍ഷം വരെ തടവ്, ബില്ല് ഇന്ന് കര്‍ണാടക നിയമസഭയില്‍ അവതരിപ്പിക്കും

More
More
National Desk 2 years ago
Economy

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നടുവൊടിച്ച നോട്ട് നിരോധനത്തിന് അഞ്ചാണ്ട്

More
More