LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രംപിന്‍റെ സന്ദര്‍ശനം: ജെയ്ഷെ മുഹമ്മദ് ഭീഷണി വീഡിയൊ പുറത്തുവിട്ടു

ശ്രീനഗര്‍: അമേരിക്കന്‍ പ്രസിഡന്റെ ഡോണാള്‍ഡ്‌ ട്രംപ് ഈ മാസം അവസാനം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെ തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദ് ഭീഷണി വീഡിയൊ പുറത്തുവിട്ടു. മുസ്ലീങ്ങളെ നിരന്തരം ഉപദ്രവിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതികാരം ചെയ്യണമെന്നാണ് വീഡിയോയിലെ സന്ദേശമെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഖുറാന്‍ ഷരീഫ് എന്നയാള്‍ സംസാരിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ''പ്രതികാരം ചെയ്യണം'', ''കൊലപാതകികളെ വെറുതെ വിടരുത്'', ''മുസ്ലീങ്ങളെ പീഡിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതികാരം ചെയ്യണം'' തുടങ്ങിയ സംഭാഷണ ശകലങ്ങളാണ്  വീഡിയോയില്‍ ഉള്ളത്.

ജമ്മു കാശ്മീരിന്‍റെ പ്രത്യക പദവി (അനുച്ഛേദം-370) എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാറിന്‍റെ നടപടിയില്‍ കശ്മീര്‍ ജനതക്ക് പ്രതിഷേധമുണ്ടെന്ന്  ട്രംപിനെ അറിയിക്കുക എന്നതാണ്  വീഡിയോയുടെ ഉദ്ദേശമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. വീഡിയോക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്നാണ് പ്രാഥമിക നിഗമനം.

പാക് അധീന കാശ്മീരില്‍ തീവ്രവാദ സംഘടനകളുടെ സംയുക്ത യോഗം ചേര്‍ന്നതായി സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട്  ചെയ്തിട്ടുണ്ട്. ഹിസ്ബുള്‍ മുജാഹിദീന്‍റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ യോഗത്തില്‍ ധാരണയായതായും വിവരമുണ്ട്. പാക്‌ സൈന്യത്തിന്‍റെയും ചാര സംഘടനയുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തതായും, സുരക്ഷാ ഏജന്‍സികള്‍ വിവരം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഈ മാസം 24, 25 തിയ്യതികളിലാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ്‌ ട്രംപും ഭാര്യ മേലാനിയും ഇന്ത്യ സന്ദര്‍ശിക്കുന്നത് .   

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More