LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ രണ്ടാഴ്ചക്കകം ശക്തമാക്കാൻ പൊലീസിന് നിർദ്ദേശം

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ രണ്ടാഴ്ചക്കകം ശക്തമാക്കാൻ പൊലീസിന് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ആഭ്യന്തര സെക്രട്ടറിക്കും ഡിജിപിക്കും കത്ത് നൽകി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൊലീസ് തന്നെ നേതൃത്വം നൽകണമെന്ന് കത്തിലുണ്ട്. ക്വാറന്റീൻ നിരീക്ഷണം, സമൂഹ്യ അകലം പാലിക്കൽ, സമ്പർക്ക പട്ടിക തയ്യാറാക്കാൽ എന്നീ പ്രവൃത്തികൾ പൊലീസിനെ ഏൽപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് സർക്കാർ തീരുമാനിച്ചത്. രണ്ടാഴ്ച കൊണ്ട് മഹാമാരി നിയന്ത്രിക്കാൻ പൊലീസ്  നേരിട്ട്  ഇടപെടണമെന്നാണ്  ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുട നിർദ്ദേശപ്രകാരമാണ് ഇത്തരത്തിൽ ആവശ്യം ഉന്നയിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നുണ്ട്. എല്ലാ ജില്ലകളിലും ഇതിനായുള്ള നടപടികൾ എടുക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സമയത്തിനുള്ളിൽ കൊവിഡ് ജാ​ഗ്രത കർശനമാക്കി നടപ്പാക്കണമെന്നും  ചീഫ് സെക്രട്ടറി വ്യക്തമാക്കി. കൂടുതൽ നിർദ്ദേശങ്ങൾ വരും ദിവസങ്ങളിൽ നൽകുമെന്നാണ് കരുതുന്നത്. പ്രാഥമികമായ അറിയിപ്പ് മാത്രമാണ് ചീഫ് സെക്രട്ടറി നൽകിയിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More