LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാബറി മസ്ജിദ് തകര്ത്ത‍തിനെ കോണ്‍ഗ്രസ് മുന്‍കാലപ്രാബല്യത്തോടെ ന്യായീകരിക്കുന്നു - കോടിയേരി

തിരുവനന്തപുരം: ബാബറി മസ്ജിദ് പൊളിച്ച സംഭവത്തെ മുന്‍കാല പ്രാബല്യത്തോടെ ന്യായീകരിക്കുന്നതാണ് കോണ്‍ഗ്രസ് ഇപ്പോഴത്തെ നടപടികളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തര്‍പ്രദേശ് ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രിയാണ് രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. ഇവിടെ ഭരണകൂടവും മതവും ഒന്നായിരിക്കുന്നു. ഇത് അത്യന്തം അപകടകരമാണ്. ഇത്തരം കാര്യങ്ങളില്‍ കോണ്‍ഗ്രസ്സിന്‌ ബിജെപിയെ എത്തിക്കാന്‍ കഴിയുന്നില്ല. അവരുടേത് മൃദു ഹിന്ദുത്വ സമീപനമാണ്. തുടക്കം മുതല്‍തന്നെ കോണ്‍ഗ്രസ് സ്വീകരിച്ച സമീപനം ഇതുതന്നെയായിരുന്നു - സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ക്ഷേത്രത്തിനു ശിലയിട്ട ദിവസം യുപിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ്സുകാര്‍ ഭൂമിപൂജ നടത്തുകയാണ് ഉണ്ടായത്. കമല്‍നാഥ്, ദിഗ്വിജയ് സിംഗ്, പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും നടപടികളെ അനുകൂലിച്ചു രംഗത്ത് വന്നു. കേരളത്തിലെ കോണ്‍ഗ്രസ്സും ഇതേ നിലപാടാണ് സ്വീകരിച്ചത്. അതില്‍ അത്ഭുതമില്ല. രാവിലെ കോണ്‍ഗ്രസ്സും രാത്രി ആര്‍ എസ് എസ്സുമായിട്ടുള്ളവര്‍ കന്ഗ്രസ്സിലുന്ടെന്നു എ കെ ആന്‍റണി നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും കോടിയേരി കളിയാക്കി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More