തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 6000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 119 പേർക്കാണ് 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത്. ഇതോടെ ആകെ മരണ സംഖ്യ 4927 ലേക്ക് ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ മലയാളികളാണ്. സംസ്ഥാനത്ത് ഇതുവരെ 296901 പേർക്കാണ് ജീവൻ നഷ്ടമായത്. ഈ നിരക്കിൽ രോഗ വ്യാപനം തുടരുകയാണെങ്കിൽ രണ്ട് ദിവസത്തിനകം മരണ സംഖ്യ മൂന്ന് ലക്ഷത്തിലെത്തും.
സംസ്ഥാനത്ത് 533386 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. രണ്ട് ലക്ഷത്തിനാൽപതിനായിരത്തോളം പേർ രോഗമുക്തി നേടിയതായി തമിഴ്നാട് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ന് മാത്രം ആറിയിരത്തോളം പേർ രോഗമുക്തി നേടി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ കേരളത്തിൽ നിന്ന് എത്തിയതാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇവരെ അതിർത്തിയിൽ പരിശോധനക്ക് വിധേയമാക്കിയപ്പോൾ നെഗറ്റീവായിരുന്നു ഫലം.