LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കർണാടക ആരോ​ഗ്യമന്ത്രി ബി ശ്രീരാമലുവിന് കൊവിഡ്

കർണാടക ആരോ​ഗ്യമന്ത്രി ബി ശ്രീരാമലുവിന് കൊവിഡ്. രോ​ഗബാധിതനായ വിവരം മന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. രോ​ഗ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്.  ശ്രീരാമലുവിനെ ബാം​ഗ്ലൂരിലെ ബൗറിങ്ങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം മന്ത്രി യാത്ര ചെയ്തിരുന്നു. 30 ഓളം ജില്ലകളികളിൽ യാത്ര ചെയ്തതായി ശ്രീരാമലു വ്യക്തമാക്കി. താനുമായി നേരിട്ട് ബന്ധപ്പെട്ടവരോട് മുൻകരുതലായി നിരീക്ഷണത്തിൽ പോകാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ കൊവിഡിനെതിരായ പോരാട്ടം തുടരുകയാണെന്നും ശ്രീരാമലു ട്വിറ്ററിൽ കുറിച്ചു. 

കൊവിഡ് ബാധിച്ചതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ബാം​ഗ്ലൂരിൽ ചികിത്സയിലാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് യെദ്യൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചത്. യെദ്യൂരപ്പയുടെ ആരോ​ഗ്യ നില തൃപ്തികരമാണ്. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരോട് ക്വാറന്റീനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. യെദ്യൂരിപ്പയുടെ പുത്രി  ബി വൈ പത്മാവതിക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.


Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More