കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ വിജ്ഞാപനത്തിനെതിരായ പ്രതിഷേധം അനാവശ്യമെന്ന് കേന്ദ്ര കേന്ദ്ര പരസ്ഥിത മന്ത്രി പ്രകാശ് ജാവഡേക്കർ . നിയമപ്രകാരം പരാതിപ്പെടാൻ 60 ദിവസം മാത്രമെ നൽകാറുള്ളു എന്നാൽ കൊവിഡ് കാരണം പരാതിയും അറിയിക്കാനും ഭേദഗതി നിർദ്ദേശിക്കാനും 150 ദിവസമാണ് നൽകിയതെന്ന് മന്ത്രി പറഞ്ഞു. വിജ്ഞാപനത്തിൽ ആയിരക്കണക്കിന് പരാതിയും നിർദ്ദേശവുമാണ് ലഭിച്ചത്. എന്നാൽ ചിലർ അനാവശ്യ തിടുക്കം കാണിക്കുന്നു. അവർ പ്രതിഷേധിക്കുന്നു. ഇതിന്റെ പേരിൽ എടുത്തു ചാട്ടം അംഗീകരിക്കാനാവില്ല. ഇത് കരട് മാത്രമാണ്. വിവിധ അഭിപ്രായങ്ങൾ ഞങ്ങൾ പരിഗണിക്കും. തുടർന്നാണ് വിജ്ഞാപനത്തിൽ അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
2016 ലെ വിജ്ഞാപനം റദ്ദാക്കി പുതിയ കരടിൽ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ ഒരു ദിവസം മാത്രമാണ് ബാക്കിയുള്ളത്. കരടിനെതിരെ രാഷ്ട്രീയ സാമൂഹിക മേഖലകളിലും മാധ്യമങ്ങളിലും കനത്ത വിമർശനമാണ് ഉയരുന്നത്.
വിജ്ഞാപനത്തിനെതിരെ രാഹുൽ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. ഇഐഎ ഭേദഗതി പരിസ്ഥിതി നാശത്തിനും രാജ്യത്തെ കൊള്ളയടിക്കലിനും കാരണമാകുമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. വിജ്ഞാപനം ഉടൻ പിൻവലിക്കമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇഐഎ ഭേദഗതിക്കെതിരായ അഭിപ്രായം ട്വിറ്ററിലാണ് രാഹൂൽ രേഖപ്പെടുത്തിയത്.