LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡുകൊണ്ട് വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടില്ല: മന്ത്രി ജി സുധാകരന്‍

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ നിലവിലുള്ളപ്പോഴും നിര്‍മ്മാണ പ്രവൃത്തികള്‍ തടസപ്പെടാതെ നടത്തിക്കൊണ്ടുപോകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി സുധാകരന്‍.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ 585 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 7 കോടി രൂപയുടെ അനുമതി ലഭ്യമാക്കിയ ചാത്തമംഗലം വേങ്ങേരിമഠം പാലക്കാട് റോഡ്, 5 കോടി രൂപ അനുവദിച്ച പെരിങ്ങളം കുരിക്കത്തൂര്‍ പെരുവഴിക്കടവ് റോഡ് എന്നിവയുടെ പ്രവൃത്തി ഉദ്ഘാടനവും 4 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിച്ച പുല്‍പ്പറമ്പ് പാഴൂര്‍ കൂളിമാട് റോഡിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.

ഉദ്ഘാടന പരിപാടിയില്‍ പി.ടി.എ റഹീം എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയില്‍, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന, വൈസ് പ്രസിഡന്റ് ടി.എ രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. സുഷമ, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ എം.എം സുധീഷ് കുമാര്‍, ഷാജു കുനിയില്‍, ലിനി ചോലക്കല്‍, എ പ്രസാദ്, കെ നാരായണന്‍ നമ്പൂതിരി, എന്‍. സുരേഷ്, ശോഭന അഴകത്ത്,അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി.കെ വിനീത് കുമാര്‍, അസി. എഞ്ചിനീയര്‍ സി.പി പ്രസാദ് സംസാരിച്ചു. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ വി മുഹസിന്‍ അമീന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More