LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർപട്ടികയുടെ കരട് ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ രണ്ടാംഘട്ട പുതുക്കലിന് കരട് വോട്ടർപട്ടിക (ആഗസ്റ്റ്-12, ബുധനാഴ്ച ) പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. കരട് പട്ടികയിൽ 1,25,40,302 പുരുഷൻമാരും 1,36,84,019 സ്ത്രീകളും 180 ട്രാൻസ്‌ജെന്‍ററുകളും ഉൾപ്പെടെ ആകെ 2,62,24,501 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ട്. കരട് പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് 12 മുതൽ പേര്ചേർക്കാം. http://www.lsgelection.kerala.gov.in  എന്ന വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷ അയയ്ക്കണം.

കണ്ടെയിൻമെന്റ് സോണുകളിലുള്ളവർക്ക് ഹിയറിംഗിന് നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വീഡിയോകോൾ വഴിയോ ഹിയറിംഗിന് ഹാജരാകാം. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും മറ്റൊരു വാർഡിലേക്കോ പോളിംഗ് ബൂത്തിലേക്കോ സ്ഥാനമാറ്റം വരുത്തുന്നതിനും ഓൺലൈൻ അപേക്ഷകളാണ് അയയ്‌ക്കേണ്ടത്. കരട് പട്ടികയിലുള്ളവരെ ഒഴിവാക്കുന്നതിന് ഫോം അഞ്ചിൽ നേരിട്ടോ തപാലിലൂടെയോ വേണം ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്ക് അപേക്ഷ നൽകേണ്ടത്.

അന്തിമ വോട്ടർപട്ടിക സെപ്റ്റംബർ 26ന് പ്രസിദ്ധീകരിക്കും.  പ്രവാസികൾക്കും വോട്ടർപട്ടികയിൽ ഓൺലെനിലൂടെ പേര് ചേർക്കുന്നതിന് അവസരം ഉണ്ട്.  പ്രവാസികൾക്ക് ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്  പോസ്റ്റ് വഴി അയയ്ക്കാൻ കഴിയുന്നില്ലെങ്കിൽ ഒപ്പും ഫോട്ടോയും രേഖപ്പെടുത്തിയ അപേക്ഷ സ്‌കാൻ ചെയ്ത് ഇ-മെയിൽ ആയി ഇ.ആർ.ഒ.യ്ക്ക് അയയ്ക്കാം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More