LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പച്ച നമ്പര്‍ പ്ലെയ്റ്റിന്റെ പേരില്‍ മതവിദ്വേഷം പരത്താന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകശ്രമം

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ച നിറത്തിൽ രജിസ്‌ട്രേഷൻ ബോർഡ് വച്ച സർക്കാർ വാഹനത്തിന്റെ ചിത്രത്തോടെ പ്രചരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണാജനകമാണ് എന്ന് സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് - ഫാക്റ്റ് ചെക്ക് ഡിവിഷൻ (IPRD Fact Check Kerala) അറിയിച്ചു.

ജനങ്ങൾക്കിടയിൽ മതപരവും രാഷ്ട്രീയവുമായ വിദ്വേഷം  ഉണ്ടാക്കുന്ന സന്ദേശവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. അത്തരം പോസ്റ്റുകൾ വിശ്വസിക്കുകയോ  പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പിആര്‍ഡി ഫാക്റ്റ് ചെക്ക് ഡിവിഷൻ അറിയിച്ചു. നിലവിൽ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാൻ നിർദ്ദേശിച്ചിട്ടുള്ള പശ്ചാത്തലനിറം പച്ചയാണ്. കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം ഇത് കേരളത്തിലോ, കശ്മീരിലോ, രാജ്യത്ത് എവിടെയായാലും പച്ച തന്നെയായിരിക്കും നിറം - പിആര്‍ഡി വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങൾക്ക് രാജ്യത്ത് അനുവദിച്ചിട്ടുള്ള നിറത്തെപ്പറ്റി അറിയാൻ  https://morth.nic.in/green-initiatives. എന്ന വെബ്‌സൈറ്റ് സന്ദർശിക്കണമെന്നും സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് - ഫാക്റ്റ് ചെക്ക് ഡിവിഷൻ (IPRD Fact Check Kerala) അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More