LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പെട്ടിമുടി ദുരന്തം : മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരണം 55

മൂന്നാര്‍: പെട്ടിമുടിയിൽ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു ആകെ മരണം 55 ആയി. രാജമല പെട്ടിമുടി ദുരന്തത്തിൽ കാണാതായവർക്കുവേണ്ടി ആറാം ദിനം നടന്ന തിരച്ചിൽ നിർത്തിവച്ചു. 3 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെത്തിയത്. ഇതോടെ പെട്ടിമുടി ദുരന്തത്തിൽ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 55 ആയി. ശേഷിക്കുന്ന 13 പേർക്കായാണ് തിരച്ചില്‍ അടുത്ത ദിവസവും തുടരും. ഉരുള്‍ പൊട്ടലില്‍ മരണപ്പെട്ട ചെല്ലദുരൈയുടെ ഭാര്യ സുമതി 55), പന്ത്രണ്ട് വയസ്സുകാരി നാദിയ (D/o കണ്ണന്‍), പത്തുവയസ്സുകാരി ലക്ഷ്മണശ്രീ (D/o ഭാരതിരാജ) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. 

മഞ്ഞും മഴയുമടക്കം പ്രതികൂല  കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടന്നു. പത്തോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് വലിയ പാറകല്ലുകള്‍  നീക്കം ചെയ്ത്  10-15 അടി താഴ്ചയില്‍ മണ്ണ് നീക്കം ചെയ്താണ് തിരച്ചില്‍ നടത്തുന്നത്.  ദേശീയ ദുരന്ത നിവാരണ സേന, അഗ്‌നിശമന – രക്ഷാ സേന, പോലീസ്, റവന്യൂ, വനം വകുപ്പുകള്‍,  സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഇന്നലെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. തൊട്ടു മുന്‍ദിവസം 4 പേരടക്കം ഇതുവരെ 8 കുട്ടികളുടെ മൃതദേഹമാണു കണ്ടെത്തിയത്. ഞായറാഴ്ച 6 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരം തൊട്ടിൽതുണിയടക്കം ചെളിയിൽ ആഴ്ന്ന നിലയിലാണു ലഭിച്ചത്. 19 സ്കൂൾ വിദ്യാർഥികളും ഒരു എൻജിനീയറിങ് വിദ്യാർഥിയും അപകടത്തിൽപ്പെട്ടിട്ടുണ്ട്.  എംഎല്‍എമാരും എംപിമാരുമടക്കമുള്ള ജനപ്രതിനിധികളും ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍, ദേവികുളം സബ് കളക്ടര്‍ പ്രേം കൃഷ്ണ,  എന്നിവരുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദുരന്തം നടന്നു അഞ്ചാം ദിവസവും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങലാണ് നടന്നു കൊണ്ടിരിക്കുന്നത്. മുന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ബിനു ജോസഫ്, മൂന്നാര്‍ പഞ്ചായത്ത് സെക്രട്ടറി അജിത് എന്നിവര്‍ റവന്യു പഞ്ചായത്ത് തല വിഭാഗങ്ങളെ എകോപിപ്പിച്ച് രംഗത്തുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More