LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം കൂടി

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണം കൂടി. ആലുവ, കണ്ണൂർ സ്വദേശികളാണ് മരിച്ചത്. കണ്ണൂർ പടിയൂർ സ്വദേശി സൈമണും, ആലുവ തായ്ക്കാട്ടുകര കുന്നുപുറം മനക്കപ്പറമ്പിൽ അബ്ദുൾ ഖാദറുമാണ് മരിച്ചത്. സൈമൺ കണ്ണൂർ മെഡിക്കൽ കോളേജില് ചികിത്സയിലായിരുന്നു. ഹൃദ്രോ​ഗം അടക്കമുള്ള രോ​ഗങ്ങൾക്ക് ചികിത്സയിലായിരുന്നു സൈമൺ. ഇയാളുടെ ആദ്യത്തെ ആന്റിജൻ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. രണ്ടാമത്തെ പരശോധനാ ഫലത്തിനായി ആരോ​ഗ്യ വകുപ്പ് കാത്തിരിക്കുകയാണ്. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ആയിരിക്കും.

ആലുവയിൽ മരിച്ച 73 കാരനായ അബ്ദുൾ ഖാദർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഉയർന്ന രക്ത സമ്മർദ്ദവും ഹൃദ്രോ​ഗവുമാണ് മരണ കാരണം. ആന്റിജൻ ടെസ്റ്റ് ഫലമാണ് പോസിറ്റിവായത്. കബറടക്കം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.

Contact the author

Web Desk