ഇന്ത്യ വികസിപ്പിച്ച കൊവാക്സിന് സുരക്ഷിതമാണെന്ന് പരിശോധനാ ഫലം. ഒന്നാംഘട്ട ക്ലിനിക്കല്‍ പരിശോധനയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 12 സ്ഥലങ്ങളിലുള്ള 375 പേരിലാണ് ആദ്യ പരീക്ഷണം നടത്തിയത്. രണ്ട് ഡോസുകളായാണ് വാക്സിന് നല്‍കിയിരുന്നത്. അതില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായില്ല എന്നതാണ് ഏറ്റവും വലിയ വിജയമായി കണക്കാകുന്നത്.
ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ചെടുത്ത കൊവാക്സിന് മനുഷ്യരിലെ പരീക്ഷണങ്ങൾ വിജയിച്ചാൽ കൂടുതൽ ഡോസുകൾ നിർമിച്ച് അതിവേഗം വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നത്.
കൊവിഡ്-19 വൈറസില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിച്ചാണ് കൊവാക്സിന് നിര്‍മിച്ചിരിക്കുന്നത്. ഇതിന്റെ ഒരു ഡോസ് കുത്തിവച്ചു കഴിഞ്ഞാല്‍ ശരീരത്തിന് രോഗപ്രതിരോധശക്തി പ്രദാനം ചെയ്തേക്കും എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.