LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രണബിന്റെ ആരോ​ഗ്യ നിലയിൽ മാറ്റമില്ല

ഗുരുതരമായ രോ​ഗം ബാധിച്ച് ചികിത്സയിലുള്ള മുൻ രാഷ്ട്രപതി പ്രണാബ് കുമാർ മുഖർജിയുടെ ആരോ​ഗ്യ നിലയിൽ മാറ്റമില്ല. 84 കാരനായ പ്രണാബ് വെന്റലേറ്ററിന്റെ സഹായത്തോടയൊണ് ജീവൻ നിലനിർത്തുന്നത്. വിദ​ഗ്ധ ഡോക്ടർമാരുടെ നിരീക്ഷണം തുടരുകയാണെന്ന് ആശുപത്രിയ വൃത്തങ്ങൾ അറിയിച്ചു. രണ്ട് ദിവസം മുമ്പ്  മരുന്നുകളോടും ചികിത്സയോടും ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ ആരോ​ഗ്യ നിലയിൽ കാര്യമായ പുരോ​ഗതി ഉണ്ടായില്ല. ഡൽഹി ആർമ റിസർച്ച് ആന്റ് റഫറൽ ആശു്വത്രിയാലാണ് മുഖർജിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

 ശസ്ത്ര ക്രിയക്കായാണ് അദ്ദേഹത്തെ ഈ മാസം 10 ന് ആശുപത്രിയിൽ പ്രവേശിപ്പിചത്. രക്തം തലച്ചോറിൽ കട്ടപിടിച്ചതിനെ തുടർന്നാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥരീകരിച്ചു. 

പ്രണബിന്റെ മകളും കോൺ​ഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജി പ്രണാബന്റെ ചിത്രം സ്വാതന്ത്ര്യ ദിനത്തിൽട്വിറ്ററിൽ പങ്കുവെച്ചു. 

പ്രണാബ് കുമാർ മുഖർജിയുടെ ആരോ​ഗ്യ നിലസംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്തകൾ പ്രചരിച്ചിരുന്നു. ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിൽക്കാൻ മുഖർജിയുടെ മകൻ അഭിജിത്ത് മുഖർജി  അഭ്യർത്ഥിച്ചു. തന്റെ പിതാവ് ഇപ്പോഴും ജീവനോടെ ഉണ്ടെന്ന് അഭിജിത്ത് പറഞ്ഞു.



Contact the author

web desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More