LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കലാകൌമുദി പത്രാധിപര്‍ എം.എസ്‌ മണി അന്തരിച്ചു

തിരുവനന്തപുരം:  മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കലാകൌമുദി പത്രത്തിന്‍റെ ചീഫ് എഡിറ്ററുമായ എം.എസ്‌. മണി അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാളായി കിടപ്പിലായിരുന്നു. സംസ്കാരം ഇന്ന് വൈകീട്ട് കുമാരപുരം കൌമുദി ഗാര്‍ഡന്സില്‍ നടക്കും.

കേരള കൌമുദി ദിനപത്രത്തിന്‍റെ സ്ഥാപക പത്രാധിപര്‍ കെ.സുകുമാരന്‍റെ മകനാണ്. തിരുവനതപുരം മെഡിക്കല്‍ കോളേജ് പ്രൊസറായിരുന്ന ഡോ.കസ്തൂരിഭായിയാണ് ഭാര്യ. കേരള കൌമുദി മുന്‍ ചീഫ് എഡിറ്റര്‍ എസ്. മണി, മുന്‍ അസിസ്റ്റണ്ട് എഡിറ്റര്‍ വത്സലാ മണി എന്നിവര്‍ മക്കളാണ്. കേരളാ കൌമുദി പത്രത്തിന്‍റെ സാരഥികളായിരുന്ന പരേതരായ  എം.എസ്‌ സുകുമാരന്‍,എം.എസ്‌.ശ്രീനിവാസന്‍, എം.എസ്‌.രവി എന്നിവര്‍ സഹോദരങ്ങളാണ്. 

മികച്ച പത്രപ്രവര്‍ത്തകനുള്ള സ്വദേശാഭിമാനി പുരസ്കാരം നേടിയിട്ടുണ്ട്. 1969-ല്‍ കേരള കൌമുദിയുടെ എഡിറ്ററായി ചുമതലയേറ്റ എം.എസ്‌. മണിയാണ് 'മണ്ഡേ മാഗസിന്‍' പോലുള്ള മാഗസിന്‍ സ്റ്റൈല്‍ മലയാളത്തില്‍ ആദ്യമായി കൊണ്ടുവന്നത്.

സ്വര്‍ഗം ഭൂമിയിലേക്ക് ഇറങ്ങി വരുന്നു, ശിവഗിരിക്കുമേല്‍ തീമേഘങ്ങള്‍, കാട്ടുകള്ളന്‍മാര്‍ തുടങ്ങിയ കൃതികളുടെ കര്‍ത്താവാണ്. ഇന്ത്യന്‍  ന്യൂസ്‌ പേപ്പര്‍ സൊസൈറ്റി ദേശീയ എക്സിക്യുട്ടീവ് അംഗം,ഓള്‍ ഇന്ത്യാ ന്യൂസ്‌ പേപ്പര്‍ എഡിറ്റേഴ്സ് കോണ്‍ഫ്രന്‍സ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.      

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More