LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പുനലൂർ രാജൻ ചരിത്രത്തെ രാഷ്ട്രീയ ഉൾക്കാഴ്ചയോടെ കണ്ട പ്രതിഭാധനനെന്ന് മുഖ്യമന്ത്രി

ചരിത്രത്തെ രാഷ്ട്രീയ ഉൾക്കാഴ്ചയോടെ പിന്തുടർന്ന പ്രതിഭാധനനായ ഫോട്ടോഗ്രാഫറായിരുന്നു പുനലൂർ രാജൻനെന്ന് മുഖ്യമന്ത്രി. ബഷീർ, എസ്.കെ, എം ടി തുടങ്ങിയ സാഹിത്യ പ്രതിഭകളുടെ ജീവിതത്തിലെ അസുലഭ സന്ദർഭങ്ങൾ ചിത്രങ്ങളിലൂടെ രാജൻ അനശ്വരമാക്കിയെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെയാണ് മുഖ്യമന്ത്രി പുനലൂർ രാജന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.

ചരിത്രത്തെ രാഷ്ട്രീയ ഉൾക്കാഴ്ചയോടെ പിന്തുടർന്ന പ്രതിഭാധനനായ ഫോട്ടോഗ്രാഫറായിരുന്നു പുനലൂർ രാജൻ. ബഷീർ, എസ്.കെ, എം ടി തുടങ്ങിയ സാഹിത്യ പ്രതിഭകളുടെ ജീവിതത്തിലെ അസുലഭ സന്ദർഭങ്ങൾ ചിത്രങ്ങളിലൂടെ രാജൻ അനശ്വരമാക്കി. ഇ എം.എസ് ഉൾപ്പെടെയുള്ള സമുന്നത രാഷ്ട്രീയ നേതാക്കളെയും രാജൻ ക്യാമറയുമായി പിന്തുടർന്നിരുന്നു. സാഹിത്യകാരന്മാരുമായി എന്ന പോലെ ഇടതുപക്ഷ നേതാക്കളുമായും അദ്ദേഹം ഉറ്റബന്ധം പുലർത്തി. ബ്ലാക്ക് ആൻറ് വൈറ്റ് ചിത്രങ്ങളുടെ സാധ്യതകൾ ഇത്രയധികം പ്രയോജനപ്പെടുത്തിയ ഛായാഗ്രാഹകർ നമുക്ക് അധികമില്ല. പുനലൂർ രാജന്റെ വേർപാട് സാംസ്കാരിക കേരളത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More