തെലങ്കാനയിൽ തഹസിൽദാരുടെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച ഒരു കോടി പത്തുലക്ഷം രൂപ പിടിച്ചെടുത്തു. ഹൈദരാബാദിൽ കീസര തഹസിൽദാർ ഇ ബലരാജു നാഗരാജുവിൽ നിന്നാണ് പണം പിടിച്ചത്. ആന്റ് കറപ്ഷൻ ബ്യൂറോ റെയ്ഡ് നടത്തിയാണ് പണം പിടിച്ചത്. രാത്രി അപ്രതീക്ഷതമായാണ് സംഘം വീട്ടിൽ പരിശോധന നടത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തഹസിൽദാറുടെ കീഴിൽ ജോലി ചെയ്യുന്ന റവന്യു ഓഫീസറെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭൂമി ഇടപാടിന് കൈക്കൂലിയായാണ് ഇത്രയം തുക വാങ്ങിയത്. 30 ഏക്കർ ഭൂമി വിൽക്കുന്ന ഇടപാടിലാണ് കൈക്കൂലി നൽകിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ റവന്യു വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് പിടിക്കപ്പെടുന്ന ഏറ്റവും വലിയ കൈക്കൂലി തുകയാണ് ഇത്. നേരത്തെ സമാനമായ രീതിൽ തെലങ്കാനയിൽ ഭൂമിയിടപാടിൽ ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ സംഭവം ഉണ്ടായിട്ടുണ്ട്.