LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാം​ഗ്ലൂർ അക്രമണത്തിൽ 35 പേർ കൂടി അറസ്റ്റിൽ

ബാം​ഗ്ലൂർ അക്രമണത്തിൽ 35 പേർ കൂടി അറസ്റ്റിൽ. അക്രമത്തിന് പരോക്ഷ പിന്തുണ നൽകിയവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ഉത്തരവാദികളായ കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. 35 പേരടക്കം 340 പേരാണ് ഇതിനകം പിടിയിലായത്. ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പൊലീസ് ഏർപ്പെടുത്തിയ കർഫ്യു 2 ദിവസത്തേക്ക് കൂടി നീട്ടി. സംഘർഷം അരങ്ങേറിയ പ്രദേശങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ന​ഗരത്തിന്റെ പലഭാ​ഗങ്ങളിലും സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് ഇന്റലിജന്റ്സ് റിപ്പോർട്ട്. സ്ഥിതി​ഗതികൾ വിലയിരുത്താൻ  ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥരുടെ യോ​ഗം ഉടൻ ചേരും. ഇതിന് ശേഷമാകും  നിരോധനാജ്ഞ പിൻവലിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുക.

ഫേസ്ബുക്ക് പോസ്റ്റിൽ പ്രവാചക നിന്ദ ആരോപിച്ചാണ് ഒരു വിഭാ​ഗം ജനങ്ങൾ തെരുവിൽ ഇറങ്ങിയത്. ഡി ജെ ഹള്ളിയിലാണ് ജനം ആദ്യം തെരുവിൽ ഇറങ്ങിയത്. ഫേസ് ബുക്ക് പോസ്റ്റിട്ട കോൺ​ഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകൻ നവീനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമം. ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നടന്ന അക്രമങ്ങളിൽ കടകളും വാഹനങ്ങളും തകർത്തു. അക്രമികളെ പിരിച്ചുവിടാൻ പൊലീസ് നടത്തിയ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു. അക്രമത്തിൽ നൂറോളം പൊലീസുകാർക്ക് പരുക്കേറ്റിരുന്നു.

Contact the author

Web desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More