LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കരിപ്പൂർ വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൂടി കൊവിഡ്

കരിപ്പൂർ വിമാനദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  10 പേരും കൊണ്ടോട്ടി ന​ഗരസഭാ പരിധിക്കുള്ളിലുള്ളവരാണ്. ഇതോടെ രക്ഷാപ്രവർത്തനങ്ങൾ നടത്തിയ 27 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. കൊണ്ടോട്ടി 10, പള്ളിക്കൽ 5 മൊറയൂർ 6 കുഴിമണ്ണ 4 പുളിക്കൽ 1 മതുവല്ലൂർ 1 എന്നിങ്ങനെയാണ് രോ​ഗം സ്ഥിരീകരിച്ചത്. ആകെ 1150 പേർക്കാണ് കൊവിഡ് പരിശോധന നടത്തിയത്. നാട്ടകാർക്ക് പുറമെ എയർപോർട്ട് ജീവനക്കാർ ടാക്സി ഡ്രൈവർമാർ മാധ്യമ പ്രവർത്തകർ എന്നിവർക്കും പരിശോധന നടത്തിയിരുന്നു. ആർടിപിസിആർ ടെസ്റ്റാണ് ഇവർക്ക് എല്ലാവർക്കും നടത്തിയത്.

എതാനും ആഴ്ചകളായി കൊണ്ടോട്ടി ന​ഗരസഭയും സമീപ പഞ്ചായത്തുകളായ പള്ളിക്കലും പുളിക്കലും ഹോട്ട് സ്പോട്ടുകളാണ്. ഇതിനിടെയാണ് വിമാനം ദുരന്തം ഉണ്ടായത്. വിമാന അപകടത്തിൽ മരിച്ച ഏതാനും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മലപ്പുറം ജില്ലാകളക്ടർക്കും എസ്പിക്കും രോ​ഗം കണ്ടെത്തിയിരുന്നു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട മുഴുവൻ പേരോടും നിരീക്ഷണത്തിൽ പോകാൻ ആരോ​ഗ്യ വകുപ്പ് നിർദ്ദേശിച്ചിരുന്നു.

Contact the author

Web desk