LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിഎം കെയേഴ്സ് ഫണ്ട്‌ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി

പിഎം കെയേഴ്സ് ഫണ്ടിലെ പണം ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പണം ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സെന്റർ ഫോർ പബ്ലിക്ക് ഇന്ററസ്റ്റ് ലിറ്റി​ഗേഷൻ  ആണ് സുപ്രീം കോടതിയിൽ പൊതു താൽപര്യ ഹർജി സമർപ്പിച്ചത്. പിഎം കെയേഴ്സിലെ മുഴുവൻ പണവും എൻഡിആർഎഫിലേക്ക് മാറ്റണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹർജി തള്ളിയത്.

പിഎം കെയേഴ്സിൽ ലഭിക്കുന്ന പണം തികച്ചും വ്യത്യസ്തമാണെന്നും ഇത് ചാരിറ്റി ട്രസ്റ്റുകളുടെ ഫണ്ടാണെന്നും കോടതി അഭിപ്രായപ്പെട്ടു. എൻഡിആർഎഫിലേക്ക് ആർക്ക് എപ്പോൾവേണമെങ്കിലും പണം നൽകാവുന്നതാണ്. ഇത്തരത്തിൽ പണം നൽകുന്നതിന് ദുരന്ത നിവാരണ നിയമം തടസമില്ലെന്നും അശോക് ഭൂഷൻ ഹർജി തള്ളിക്കൊണ്ടുള്ള വിധിയിൽ വ്യക്തമാക്കി.

ദുരന്തങ്ങളെ നേരിടുന്നതിനുള്ള പണസമാഹരണത്തിനായി പ്രധാനമന്ത്രി എക് ഒഫീഷ്യോ ചെയർമാനായി  കഴിഞ്ഞ മാർച്ചിലാണ് പ്രൈമിനിസ്റ്റേഴസ് സിറ്റിസൺ അസിസ്റ്റന്റ് ആൻഡ് റിലീഫ് ഇൻ എമർജൻസി സിറ്റുവേഷൻസ് രൂപീകരിച്ചത്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More