LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സംസ്ഥാനത്ത് 4 കൊവിഡ് മരണങ്ങൾ കൂടി

സംസ്ഥാനത്ത് 4 കൊവിഡ് മരണങ്ങൾ കൂടി. ആലപ്പുഴയിൽ ഒരാളും  കോഴിക്കോട് മെഡിക്കൽ കോളേതിൽ 3 പേരുമാണ് മരിച്ചത് . ആലപ്പുഴ സ്വദേശി ക്ലീറ്റസ് കോഴിക്കോട് സ്വദേശി അഹമ്മദ് ഹംസ എന്നിവരാണ് രോ​ഗം ബാധിച്ച് മരിച്ചത്. 82 കാരനായ ക്ലീറ്റസ് ഇന്നലെ രാത്രിയാണ് മരിച്ചത്.  കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ആലപ്പുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുടെ വീട് നിൽക്കുന്ന പ്രദേശം കണ്ടെയ്ൻമെന്റ് സോണാണ്. വാർദ്ധക്യ സഹജമായ നിരവധി അസുഖങ്ങൾ ഇയാൾക്കുണ്ടായിരുന്നു. 

കോഴിക്കോട് നല്ലം സ്വദേശിയായ അഹമ്മദ് ഹംസ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 72 കാരനായ ഇയാളെ പനിയെ തുടർന്നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മരിച്ച മറ്റ് രണ്ട് പേർ മലപ്പറം ജില്ല സ്വദേശികളാണ്. മലപ്പുറം ചെറിയ കുന്ന് സ്വദേശി എത്തീൻ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് മരിച്ചു. ഇയാൾക്ക് 71 വയസായിരുന്നു. മലപ്പുറം നടുവത്ത് സ്വദേശി മുഹമ്മദ് ഇഖ്ബാലാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ച മൂന്നാമത്തെയാൾ. ഇതോടെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിക്കുന്നവരുടെ എണ്ണം 179 ആയി. 

ഇന്നലെ  6 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത് ആഗസ്റ്റ് 8ന് മരണമടഞ്ഞ പാലക്കാട് വിളയൂര്‍ സ്വദേശിനി പാത്തുമ്മ (76), ആഗസ്റ്റ് 11ന് മരണമടഞ്ഞ വയനാട് കാരക്കാമല സ്വദേശി മൊയ്തു (59), ആഗസ്റ്റ് 12ന് മരണമടഞ്ഞ കോഴിക്കോട് ചേളാവൂര്‍ സ്വദേശിനി കൗസു (65), ആഗസ്റ്റ് 15ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂര്‍ സ്വദേശിനി രാജലക്ഷ്മി (61), ആഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം കൊല്ലപ്പുറം സ്വദേശിനി വിജയ (32), ആഗസ്റ്റ് 2ന് മരണമടഞ്ഞ തിരുവനന്തപുരം സ്വദേശി സത്യന്‍ (54) എന്നിവരുടെ പരിശോധനാഫലം കൊവിഡ് മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More