LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ 13 ആം ദിവസം; ഇനി കണ്ടെത്താനുള്ളത് 9 പേരെ

ഇടുക്കി പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. 13 ദിവസമാണ് തെരച്ചിൽ തുടരുന്നത്. ദുരന്തത്തിന് ഇരയായ 9 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 61 മ‍ൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. 10 കിലോമീറ്റർ ദുരെയുള്ള പുഴയിലാണ് ഒരാഴ്ചയായി 5 ദിവസമായി തെരച്ചിൽ നടത്തുന്നത്. കൂടാതെ ലയങ്ങൾക്ക് മുകളിലെ മണ്ണ് നീക്കിയുള്ള തെരച്ചിലും തുടരും. യന്ത്ര സഹായത്തോടെയാണ് ഇവിടെ തെരച്ചിൽ നടത്തുന്നത്. മണ്ണിനടിയിൽ മനുഷ്യനുണ്ടെങ്കിൽ  കണ്ടെത്തുന്ന റഡാറാണ് ഇവിടെ ഉപയോ​ഗിക്കുന്നത്. ചെന്നൈയിൽ നിന്നുള് സംഘമാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നായ്ക്കളെയു തെരച്ചിന് ഉപയോ​ഗിക്കുന്നുണ്ട് . ഇടക്കിടെ പെയ്യുന്ന മഴ തെരച്ചിലിനെ ബാധിക്കുന്നുണ്ട്. മഴ കനത്തതിനെ തുടർന്ന് നായ്ക്കളെ ഉപയോ​ഗിച്ചുള്ള തെരച്ചിൽ നിർത്തിവെച്ചു.

കഴിഞ്ഞ ദിവസം 3 മൃതദേ​ഹങ്ങളാണ് കണ്ടെടുത്തത്. ആറ് വയസുള്ള അശ്വന്ത് രാജ് ഉൾപ്പെടെയുള്ളവരുടെ മൃതദേഹമാണ് കണ്ടെടുത്തത്. അനന്ത ശെൽവം എന്നയാളുടെ മൃതദേഹവും ഇവിടെ നിന്ന് ലഭിച്ചു. മൂന്നമത്തെയാളെ തിരിച്ചറിയാനായിട്ടില്ല. ഗ്രേവൽ ബങ്ക് ഭാ​ഗത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More