LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

​ഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി പിടിച്ച 6 പേർ അറസ്റ്റിൽ

​ഗർഭിണിയായ കാട്ടുപോത്തിനെ വേട്ടയാടി പിടിച്ച ആറ് പേർ അറസ്റ്റിൽ. നിലമ്പൂർ പാട്ടക്കരിമ്പ് വനമേഖലയിൽ നിന്നാണ് കാട്ടുപോത്തിനെ ഇവർ പിടിച്ചത്. പുല്ലാര നാണിപ്പ, പാറക്കൽ ബുസ്താൻ, തലക്കോട്ടുപുറം അൻസിഫ്, ചെമ്മല ആഷിഖ്, പിലാക്കൽ സുഹൈൽ, എന്നിവരാണ് പിടിയിലായത്. നിലമ്പൂർ ഡിഎഫ്ഒക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം പ്രതി നാണിപ്പയുടെ വീട്ടിൽ റെയ്ഡ് നടത്തി കാട്ടുപോത്തിന്റെ മാംസം കണ്ടെടുക്കുകയായിരുന്നു. 25 കിലോ മാംസമാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. നാണിപ്പയുടെ തോക്ക് ഉപയോ​ഗിച്ചാണ് മ‍ൃ​ഗത്തെ വേട്ടയാടി പിടിച്ചത്. കാട്ടുപോത്ത് ​ഗർഭിണിയായിരുന്നെന്ന വിവരം പ്രതികളാണ് വെളിപ്പെടുത്തിയത്.

മാംസം പങ്കു വെച്ച പ്രതികൾ കാട്ട് പോത്തിന്റെ അവശിഷ്ടങ്ങൾ കാട്ടിൽ ഉപേക്ഷിച്ചു. തെളിവെടുപ്പിനിടെ മൃ​ഗത്തിന്റെ തലയോട്ടിയും എല്ലും അവശിഷ്ടങ്ങളും അന്വേഷണ ഉദ്യോ​ഗസ്ഥർ കണ്ടെടുത്തു. പ്രതികളിൽ കാട്ടുപോത്തിനെ വെടിവെച്ച തോക്കും, മാസം വെട്ടിക്കീറാൻ ഉപയോ​ഗിച്ച കത്തികളും കണ്ടെടുത്തിട്ടുണ്ട്. കോടതയിൽ ഹാജരാക്കി പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വിട്ടു. നാളെ പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More