LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രാദേശിക മത്സ്യമാര്‍ക്കറ്റുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം; വഴിയോര കച്ചവടത്തിന് വിലക്ക്

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമായി നടപ്പാക്കുന്നതിന് വഴിയോര മത്സ്യവിപണനം തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പ്രാദേശിക മാർക്കറ്റുകളിലേക്ക് മാറ്റണമെന്നും ഇക്കാര്യത്തിൽ വഴിയോര മത്സ്യവിപണനത്തൊഴിലാളികൾ സഹകരിക്കണമെന്നും  ഫിഷറീസ് മന്ത്രി   ജെ. മേഴ്സിക്കുട്ടി അമ്മ അഭ്യർത്ഥിച്ചു. കോവിഡ് വ്യാപന ആശങ്കയിൽ സംസ്ഥാനത്തെ മത്സ്യവിപണന മാർക്കറ്റുകൾ അടച്ചിരുന്നു.  കോവിഡ്  പ്രതിരോധ മാനദ്ണഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ മാർക്കറ്റുകൾ തുറക്കുന്നതിനുള്ള തീരുമാനമായി.   തദ്ദേശ സ്വയംഭരണ വകുപ്പുമായി ചർച്ച   നടത്തിയതിന്റെ  അടിസ്ഥാനത്തിലാണ് തീരുമാനം.

മത്സ്യത്തൊഴിലാളികൾക്കും മത്സ്യവിപണനത്തൊഴിലാളികൾക്കും കോവിഡ്  പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള മാർക്കറ്റ് അടച്ചിടൽ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.  മത്സ്യത്തൊഴിലാളി യൂണിയൻ പ്രതിനിധികളും, സന്നദ്ധ സംഘടനാ പ്രവർത്തകരുമായി കാര്യങ്ങൾ വിശദമായി ചർച്ച ചെയ്താണ് മാർക്കറ്റുകൾ  തുറക്കാൻ തീരുമാനിച്ചതെന്നും  കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് മത്സ്യവിപണനത്തിനുള്ള  അവസരം നൽകുകയെന്നതാണ്  സർക്കാർ  നയമെന്നും മന്ത്രി അറിയിച്ചു.നിലവിലുള്ള മാർക്കറ്റുകൾക്ക് പുറമേ ഏതെങ്കിലും സ്ഥലത്ത് പുതിയതായി മത്സ്യ വിപണന സൗകര്യം  ഒരുക്കണമെങ്കിൽ ഗ്രാമ – ബ്ലോക്ക് – പഞ്ചായത്തുകൾക്ക് അതിനുള്ള പ്രത്യേക സാഹചര്യം വിലയിരുത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച്  തീരുമാനമെടുക്കാം. ഏതെങ്കിലും മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നില്ലെങ്കിൽ അക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരണം.\

പ്രാദേശിക മാർക്കറ്റുകൾ അടഞ്ഞു കിടന്നതിനാലാണ് വഴിയോര മത്സ്യവിപണനത്തിന് തുടക്കമായത്. എന്നാൽ കോവിഡ് വളരെയധികം വ്യാപിക്കുന്നതിന്റെയും പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുകയും ചെയ്യുന്നതിനാൽ  ഇനി മുതൽ  വഴിയോര മത്സ്യവിപണനം അനുവദിക്കാനാവില്ല. പ്രത്യേകിച്ച് മത്സ്യവിപണനത്തിനുള്ള മാർക്കറ്റ് ആരംഭിച്ചിട്ടുള്ളതിനാൽ എല്ലാ വഴിയോര മത്സ്യവിപണനങ്ങളും മാർക്കറ്റുകളിലേക്ക് മാറേണ്ടതുണ്ട്. മാറിയ സാഹചര്യത്തിൽ വഴിയോര മത്സ്യവിപണനത്തൊഴിലാളികൾ സർക്കാരുമായി സഹകരിച്ച്   മത്സ്യവിപണനം  മാർക്കറ്റുകളിലേക്ക് മാറ്റണമെന്ന്  മന്ത്രി  അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More