LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പേരാമ്പ്രയിൽ സിപിഎം-ലീ​ഗ് സംഘർഷം

കോഴിക്കോട് പേരാമ്പ്ര മത്സ്യ ചന്തയിൽ സിപിഎം-ലീ​ഗ് സംഘർഷം. ചേരിതിരിഞ്ഞുണ്ടായ ഏറ്റുമുട്ടലിൽ 10 പേർക്ക് പരുക്കേറ്റു. മുജീബ്,അഷ്റഫ്,നിയാസ് എന്നിവർക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ ഇരു വിഭാത്തിലുള്ളവർക്കും പരുക്കേറ്റിട്ടുണ്ട്.

രാവിലെ ഏഴ് മണിയോടെയാണ് സംഘർഷമുണ്ടായത്. മത്സ്യമാർക്കറ്റിലെ വിൽപനയുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സിപിഎം പ്രവർത്തകർ ​ഗുഡ്സ് ഓട്ടോയിൽ മാർക്കറ്റിൽ മത്സ്യവിൽപ്പനക്ക് കൊണ്ടു വന്നത് ലീ​ഗുകാർ തടഞ്ഞു. തുടർന്ന് ഇരു കൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി. വിൽപനക്ക് അനുമതിയില്ലെന്ന് ആരോപിച്ചായിരുന്നു തർക്കം. പൊലീസെത്തിയാണ് ഇരുകൂട്ടരെയും പിൻതിരിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇരു കൂട്ടരും പ്രകടനം നടത്തി. യുഡിഎഫ് പേരാമ്പ്ര ടൗണിൽ ഹർത്താൽ ആചരിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More