LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ് സി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ സെപ്റ്റംബർ 22 ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർസെക്കൻഡറി / ടെക്‌നിക്കൽ ഹയർ സെക്കൻഡറി / ആർട്ട് ഹയർ സെക്കൻഡറി സേ / ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ സെപ്തംബർ 22ന് ആരംഭിക്കും.

ഹയർസെക്കൻഡറി വിഭാഗം പരീക്ഷകളുടെ വിജ്ഞാപനം http://www.dhsekerala.gov.in/ ൽ പ്രസിദ്ധീകരിച്ചു. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് അവരുടെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/എ.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്)/ടി.എച്ച്.എസ്.എൽ.സി(ഹിയറിംഗ് ഇംപയേർഡ്) സേ പരീക്ഷകളും സെപ്റ്റംബർ 22ന് ആരംഭിക്കും. ഇതിന്റെ വിജ്ഞാപനം http://www.keralapareekshabhavan.in/  ൽ പ്രസിദ്ധീകരിക്കും. 

കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ മെയ് 26 മുതൽ നടന്ന പരീക്ഷകൾ എഴുതാൻ കഴിയാതിരുന്ന കുട്ടികൾക്ക് അവസരം നഷ്ടപ്പെട്ട വിഷയങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. ഇത്തരം വിദ്യാർത്ഥികളെ റഗുലർ കാൻഡിഡേറ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

ഡി.എൽ.എഡ്. പരീക്ഷ സെപ്റ്റംബർ മൂന്നാംവാരം നടത്തും. പരീക്ഷയുടെ വിശദമായ ടൈംടേബിൾ പ്രസിദ്ധീകരിക്കും. കോവിഡ് 19 വ്യാപനം വിലയിരുത്തിയ ശേഷം പരീക്ഷാ തിയതിയിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More