മുന്‍ ധനകാര്യസെക്രട്ടറി രാജീവ് കുമാറിനെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറായി കേന്ദ്ര സർക്കാർ നിയമിച്ചു. ഓഗസ്റ്റ് 31 ന് ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലാവാസ സ്ഥാനമൊഴിയും. ജാർഖണ്ഡ് കേഡറില്‍ നിന്നുള്ള 1984 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് രാജീവ് കുമാർ.
അതേസമയം, ഈ ആഴ്ച ആദ്യം രാജി പ്രഖ്യാപിച്ച ലാവാസ ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കും. സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചുവർഷത്തെ കാലാവധികൂടെയുള്ള കുമാര്‍ 2025 ൽ വിരമിക്കും. സീനിയോരിറ്റി നോക്കിയാല്‍ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് അദ്ദേഹമാകും ചുക്കാന്‍ പിടിക്കുക.
സുനില്‍ അറോറയാണ് നിലവില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍. അശോക് ലാവസയെ കൂടാതെ സുശീല്‍ ചന്ദ്രയാണ് മറ്റൊരു തിരഞ്ഞെടുപ്പ് കമ്മീഷണര്‍. പബ്ലിക് പോളിസിയിലും പൊതുഭരണ രംഗത്തുമടക്കം നിരവധി മേഖലകളിലെ മുപ്പത് വര്‍ഷത്തെ അനുഭവ സമ്പത്തുണ്ട് രാജീവ് കുമാറിന്.