LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിദ്യാർത്ഥികൾക്ക് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് വായ്പാ പദ്ധതി

സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രൊഫഷണൽ തലം വരെയുളള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ വായ്പ നൽകും. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ശ്രേണിയിലുളള ലാപ്‌ടോപ്പ് വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകൾ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും.

അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ അധികരിക്കരുത്. പലിശ നിരക്ക് ആറ് ശതമാനമാണ്. വായ്പാ തുക 60 പ്രതിമാസ തവണകളായി തിരിച്ചടയ്ക്കണം.

വാങ്ങാൻ ഉദ്ദേശിക്കുന്ന ലാപ്പ്‌ടോപ്പിന്റെ ക്വട്ടേഷൻ/ഇൻവോയ്‌സ് അപേക്ഷകർ ഹാജരാക്കണം. ക്വട്ടേഷൻ/ഇൻവോയിസ് പ്രകാരം ലാപ്പ്‌ടോപ്പ് വാങ്ങുന്നതിനാവശ്യമായ 100 ശതമാനം വായ്പയായി അനുവദിക്കും. 18 വയസ്സ് പൂർത്തിയായ വിദ്യാർത്ഥികൾക്കും, വിദ്യാർത്ഥികൾക്കുവേണ്ടി രക്ഷിതാക്കൾക്കും അപേക്ഷ സമർപ്പിക്കാം.

പദ്ധതി വിശദാംശങ്ങൾ www.ksbcdc.com  ൽ ലഭിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും കോർപ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകളിൽ ലഭിക്കും.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More