LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അന്തർ സംസ്ഥാന യാത്രകളോ ചരക്ക് നീക്കമോ തടയരുതെന്ന് കേന്ദ്ര സർക്കാർ

 അന്തർ സംസ്ഥാന യാത്രകളോ ചരക്ക് നീക്കമോ കൊവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി തടയരുതെന്ന് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇത് സംബന്ധിച്ച കത്ത് സംസ്ഥാനങ്ങൾക്ക് അയച്ചു. യാത്രകൾക്കോ ചരക്ക് നീക്കത്തിലനോ യാതൊരു തടസവും ഉണ്ടാക്കരുതെന്നാണ് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഇത്തരത്തിലുളള പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ നിർദ്ദേശം സംസ്ഥാനങ്ങൾക്ക് നൽകിയത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,784  പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടുമുന്‍പുള്ള 48 മണിക്കൂറില്‍ 1,37,914  ഉം ബുധനാഴ്ച 62,220 ഉം ആയിരുന്നു നിരക്ക്. കഴിഞ്ഞ ആഴ്ച്ചയില്‍ അറുപതിനായിരത്തിനു മുകളില്‍ പോയ പ്രതിദിന രോഗീ നിരക്ക് ഇടയ്ക്ക് അല്പം കുറഞ്ഞിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വീണ്ടും മുകളിലെത്തിയിരിക്കുകയാണ്.

24  മണിക്കൂറിനുള്ളി 941 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. തൊട്ടു മുന്‍പുള്ള അഞ്ചു ദിവസങ്ങളില്‍ 4083 പേരാണ് മരണപ്പെട്ടത്. അതിനു തൊട്ടു മുന്‍പുള്ള 8 ദിവസങ്ങളിലെ കണക്കുപ്രകാരം 1,015- 922 - 863, - 887. -901,-916,- 885,- 810 എന്നിങ്ങനെയായിരുന്നു പ്രതിദിന നിരക്കുകള്‍. അതായത് കഴിഞ്ഞ ഒരാഴ്ചയിലെ കണക്കുപ്രകാരം രാജ്യത്തെ ശരാശരി പ്രതിദിന കൊവിഡ്‌ മരണം 900 ആണെന്ന് പറയാം. ഇത് ആയിരത്തിലെത്താനുള്ള പ്രവണതയാണ് കാണുന്നത്.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More