LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നിയമസഭാ സമ്മേളനം: എംഎല്‍എ-മാര്‍ക്ക് സഭയിൽ ആൻറിജൻ ടെസ്റ്റ് നടത്തും

പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 24ന് തിങ്കളാഴ്ച നടത്തുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ കൊവിഡ്-19 ആന്റിജൻ ടെസ്റ്റ് നടത്തും.

തിങ്കളാഴ്ച രാവിലെ ഏഴുമുതൽ നിയമസഭാംഗങ്ങൾക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ടെസ്റ്റ് ഉണ്ടായിരിക്കും. നിയമസഭാ റിപ്പോർട്ടിംഗിനെത്തുന്ന മാധ്യമപ്രവർത്തകർക്കും ആന്റിജൻ ടെസ്റ്റ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

അതേസമയം, തിങ്കളാഴ്ച നിയമസഭ ചേരുന്നതിന് മുന്നോടിയായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സഭയിലെ ക്രമീകരണങ്ങൾ പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ. ബാലൻ വിലയിരുത്തി. ശനിയാഴ്ച അദ്ദേഹം നിയമസഭ സന്ദർശിച്ചാണ് ക്രമീകരണങ്ങൾ വിലയിരുത്തിയത്.  കോവിഡ് മാനദണ്ഡം പാലിച്ചുള്ള സീറ്റുകളുടെ ക്രമീകരണം, പുതിയ ഇരിപ്പിടങ്ങൾ, സഭയിൽ പ്രവേശിക്കുന്നവർക്കുള്ള മുൻകരുതലുകൾ, അംഗങ്ങൾക്കും ജീവനക്കാർക്കും വാച്ച് ആന്റ് വാർഡിനുമുള്ള ആന്റിജൻ പരിശോധനയ്ക്കുള്ള ക്രമീകരണം തുടങ്ങിയ സജ്ജീകരണങ്ങളെല്ലാം അദ്ദേഹം വിലയിരുത്തി.  ജീവനക്കാരുമായി അദ്ദേഹം ചർച്ച നടത്തി ക്രമീകരണങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി.


Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More