LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'നിയമസഭയിൽ സ്വതന്ത്ര നിലപാടെടുക്കും'-യുഡിഎഫ് അന്ത്യശാസനം തള്ളി ജോസ് കെ. മാണി

അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്യണമെന്ന അന്ത്യശാസനം പിന്തുണക്കില്ലെന്ന് ജോസ് കെ. മാണി. രാജ്യസഭാ തെരഞ്ഞടുപ്പിലും അവിശ്വാസ പ്രമേയത്തിലും സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണക്കില്ലെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മുന്നണിയിൽ നിന്ന് പുറത്താക്കിയ ശേഷം വോട്ട് ചെയ്തില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പറയുന്നതിന്റെ അർത്ഥം മനസിലാകുന്നില്ല. യുഡിഎഫിന് വിപ്പ് നൽകാനുള്ള അധികാരം ഇല്ലെന്നും, ഈ വിപ്പ് അം​ഗീകരിക്കില്ലെന്നും ജോസ് വ്യക്തമാക്കി. കേരള കോൺ​ഗ്രസിന് വിപ്പ് നൽകാനുള്ള അധികാരം റോഷി അ​ഗസ്റ്റിനാണ്. ഇത് സംബന്ധിച്ച് കത്ത് സ്പീക്കർക്ക് നൽകിയിട്ടുണ്ട്.

നാളെ നടക്കുന്ന അവിശ്വാസ പ്രമേയ ചർച്ചയിലും വോട്ടെടുപ്പിലും വിട്ടുനിൽക്കാനാണ് ജോസ് കെ. മാണി വിഭാ​ഗം തീരുമാനിച്ചിരിക്കുന്നത്. നിയമസഭയിൽ യുഡിഎഫിന് അനുകൂലമായി നിലപാട് എടുത്തിട്ടില്ലെങ്കിൽ അച്ചടക്ക നടപടി എടുക്കമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ പറഞ്ഞിരുന്നു. ഇതിനോടാണ് ജോസ് കെ. മാണി പ്രതികരിച്ചത്.



Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More