LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അലന്‍ എൽഎൽബി പരീക്ഷയെഴുതി

യുഎപിഎ കേസിൽ അറസ്റ്റിലായ അലൻഷുഹൈബ് എൽഎൽബി പരീക്ഷയെഴുതി. അലൻ പഠിക്കുന്ന പാലയാട് സ്കൂൾ ഓഫ് ലീ​ഗൽ സ്റ്റഡീസിൽ എത്തിയാണ് പരീക്ഷയെഴുതിയത്. വിയ്യൂരിലെ ജയിലിൽ റിമാന്റിലുള്ള അലനെ പൊലീസ് അകമ്പടിയോടെയാണ് കോളേജിൽ എത്തിച്ചത്.പരീക്ഷയ്ക്ക് ശേഷം അലനെ തിരിച്ച് വിയൂരിലേക്ക് കൊണ്ടു പോയി.   രണ്ടാം സെമസ്റ്റർ നിയമ പരീക്ഷയാണ് എഴുതിയത്. ഈ മാസം 20, 24, 26, 28 തീയതികളിലാണ് മറ്റ് പരീക്ഷകൾ.

അലനെ കാത്ത് അമ്മ സബിത കോളേജിലുണ്ടായിരുന്നു. അലനെ കാണാൻ നിരവധി സഹപാഠികളും എത്തിയിരുന്നു. ഹൈക്കോടതി അനുമതിയിലാണ് അലൻ പരീക്ഷ എഴുതിയത്. വിദ്യാര്‍ത്ഥിയെന്നത് പരിഗണിച്ച് പരീക്ഷയെഴുതാൻ  അനുമതി നല്‍കണമെന്ന്  അലൻ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയിരുന്നു.  അലന്‍റെ ആവശ്യത്തിൽ ​ഹൈക്കോടതി സർവകലാശാലയോട് നിലപാട് ചോദിച്ചു. തുടർന്നാണ് സർവകലാശാല അലന് പരക്ഷ എഴുതാൻ അനുമതി നൽകിയത്.

കേസിൽ അലന്റെയും, താഹയുടെയും എന്നിവരുടെ റിമാന്‍റ് കാലാവധി നീട്ടിയിരുന്നു. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയാണ് റിമാന്‍റ് കാലാവധി അടുത്ത മാസം 13 വരെ നീട്ടിയത്.

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More