LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്പീക്കര്‍ക്കെതിരായ അവിശ്വാസത്തിന് അനുമതിതേടി ചെന്നിത്തല; ക്രമപ്രശ്നമുന്നയിച്ച് സ്പീക്കറുടെ നിഷേധം

തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ന് ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയാണ് പ്രതിപക്ഷം. നേരത്തെ സര്‍ക്കാരിനെതിരായ നിരവധി ആരോപണങ്ങള്‍ എഴുതിയ ബാനറുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. 'അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ രാജിവെക്കുക'- എന്ന ബാനറുയര്‍ത്തിയെത്തിയ പ്രതിപക്ഷം സ്പീക്കര്‍ക്കെതിരായി അവിശ്വാസം പ്രമേയമവതരിപ്പിക്കാന്‍ അനുമതി തേടി.

സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതിയുമായി അടുത്ത ബന്ധം പുലര്‍ത്തിയ സ്പീക്കര്‍ സഭയുടെ അന്തസ്സ് കളഞ്ഞു കുളിച്ചിരിക്കുകയാണെന്നും അതുകൊണ്ട് സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കും വരെ സ്പീക്കറുടെ ചെയര്‍വിട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ സഭയില്‍ മാറിയിരിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിപക്ഷനേതാവിന്റെ ഈ ആവശ്യം സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തള്ളി. സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം അവ്തരിപ്പിക്കണമെങ്കില്‍ 14 ദിവസം മുന്പ് നോട്ടീസ് നല്‍കണമെന്ന ക്രമപ്രശ്നം സ്പീക്കര്‍ ഉന്നയിച്ചു. ആഗസ്ത് 12 നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ മാസം 24 നു സഭ ചേരാന്‍ തീരുമാനിച്ചത്. ഇത് പ്രതിപക്ഷത്തിന്റെ കൂടി സമ്മതപ്രകാരമായിരുന്നു. ഇതിനിടയില്‍ ഉന്നയിക്കാത് ഒരാവശ്യം ഇപ്പോള്‍ ഉന്നയിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി സ്പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ ആവശ്യം തള്ളി. സ്പപീക്കര്‍ സാങ്കേതികത്വത്തില്‍ പിടിച്ചു തൂങ്ങുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

തുടക്കത്തില്‍ അന്തരിച്ച മുന്‍ നിയമസഭാംങ്ങളായ എം.പി. വീരേന്ദ്രകുമാര്‍, പി.കെ. കുമാരന്‍, പി. നാരായണന്‍ എന്നിവരെ സഭ അനുസ്മരിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More