LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു; ഇതുവരെ 125 അംഗങ്ങള്‍ വോട്ട് ചെയ്തു

എം പി വീരേന്ദ്രകുമാറിന്റെ ഒഴിവിലേക്കുള്ള രാജ്യസഭ സീറ്റില്‍ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 10 മണിക്ക് ആരംഭിച്ചു. ഇതുവരെ 125 എം എല്‍ മാരാണ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. 85 എല്‍ഡിഎഫ് അംഗങ്ങളും, 39 യുഡിഎഫ് അഗങ്ങളൂം പിസി ജോര്‍ജ്ജുമാണ് ഇതുവരെ വരെ വോട്ട് രേഖപ്പെടുത്തിയത്. എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് കോണ്‍ഗ്രസിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ്.

സഭയിലെ അംഗബലം അനുസരിച്ച് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം ഉറപ്പാണ്. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളാണ് ഇന്നത്തെ തെരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ജോസ് പക്ഷവും , യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ജോസഫ് വിഭാഗവും വിപ്പ് നല്‍കിയിട്ടുണ്ട്. ധനബില്‍ ചര്‍ച്ചയില്‍ നിന്നും വിട്ട് നില്‍ക്കുന്ന ജോസ് വിഭാഗം അവിശ്വാസ പ്രമേയ ചര്‍ച്ചയിലും പങ്കെടുക്കില്ല.

തര്‍ക്ക സാഹചര്യത്തില്‍ സ്പീക്കറുടെ തീരുമാനം നിര്‍ണായകമാകും. യുഡിഎഫ് തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ ജോസ് വിഭാഗത്തിനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് കണ്‍വീനര്‍ ബെന്നി ബെഹന്നാനും നേരത്തെ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ ഏക എംഎല്‍എ ആയ ഒ രാജഗോപാല്‍ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വോട്ട് ചെയ്യില്ല.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More