LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കരുത്; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചു. വിമാനത്താവളത്തിന് മേൽനോട്ടവും നടത്തിപ്പും സംസ്ഥാന സർക്കാറിന് പങ്കാളിത്തമുള്ള സ്പെഷ്യൽ പർപ്പസ് വെഹിക്കിളിന് നൽകണമെന്നും പ്രമേയത്തിൽ കേരള നിയമസഭ കേന്ദ്രത്തോട് അഭ്യർത്ഥിച്ചു. സഭ പ്രമേയം ഐക്യകണ്ഠേന പാസാക്കി. 

ലേലത്തിൽ വിമാനത്താവളത്തിന്റെ  കൺസൾട്ടൻസി അദാനി ഗ്രൂപ്പിന് ബന്ധമുള്ള സിറിൽ  അമർചന്ദ് മംഗൾദാസ്  കമ്പനിക്ക് നൽകിയതിനെതിരെ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി. പരസ്യമായി അദാനിയെ എതിർക്കുകയും രഹസ്യമായി അവരെ പിന്തുണക്കുകയും ചെയ്യുകയാണ് കേരള സർക്കാറെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ജനങ്ങളോട് ചെയ്യുന്ന കൊടുംവഞ്ചന ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിയാലിനെ എന്തുകൊണ്ട് കൺസൾട്ടൻസിയായി നിയമിച്ചില്ലെന്നും പ്രതിപക്ഷം ചോദിച്ചു.

അദാനിയെ സഹായിക്കാനായി ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ വിമാനത്താവള വിഷയത്തിൽ പ്രതിപക്ഷത്തിന്റെ  ഭാഗത്തുനിന്നുണ്ടായത് നിർഭാഗ്യകരമായ പരാമർശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കുന്നതിന് പ്രശ്നമാണ് ഇതെന്നും രഹസ്യമായി ഒന്നും പരസ്യമായി മറ്റൊന്നും ചെയ്യുന്നവർക്ക് എല്ലാവരും അങ്ങനെ ആണെന്ന് തോന്നുന്നു മുഖ്യമന്ത്രി തിരിച്ചടിച്ചു.

വിമാനത്താവളത്തിൽ സ്വകാര്യവത്കരിക്കാനുള്ള തീരുമാനം സംസ്ഥാനത്തെ ജനങ്ങളുടെ പൊതുവികാരത്തിന് എതിരാണെന്നും പൊതുമേഖലയിൽ നിലനിന്നപ്പോൾ വിമാനത്താവളത്തിന് നൽകിയ സഹായസഹകരണങ്ങൾ സ്വകാര്യ മരിച്ചാൽ നൽകാൻ കഴിയില്ലെന്നും പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പ് നൽകാമെന്ന് പറഞ്ഞ തുക സംസ്ഥാന സർക്കാർ നൽകാമെന്ന് പറഞ്ഞിട്ടും സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തിൽ കേന്ദ്രം ഉറച്ചു നിൽക്കുന്നത് എന്തുകൊണ്ടാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

Contact the author

National Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More