കോണ്‍ഗ്രസിലെ സ്ഥിരം അധ്യക്ഷ പദവി ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തെഴുതിയ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയുമായി കൂട്ടുകെട്ടുള്ളവരാണ് എന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം കോണ്‍ഗ്രസില്‍ ശക്തമായ പ്രതിവാദങ്ങള്‍ക്ക് കാരണമായി. രാഹുലിന്റെ ആരോപണത്തിനെതിരെ പരസ്യ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍. കത്തെഴുതിയ 23 പേരില്‍ ഒരാളാണ് ഇദ്ദേഹവും.
രാഹുല്‍ ഗാന്ധി പറയുന്നത്, ഞങ്ങള്‍ക്ക് ബിജെപിയുമായി രഹസ്യധാരണയുണ്ടെന്നാണ്. രാജസ്ഥാനിലും മണിപ്പൂരിലും നടത്തിയ നിയമ പോരാട്ടത്തില്‍ വിജയിച്ചു. 30 കൊല്ലത്തില്‍ ബിജെപിയെ അനുകൂലിച്ച് ഒരു പ്രസ്താവന പോലും നല്‍കിയിട്ടില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു, എന്നിട്ടും ഞങ്ങള്‍ക്ക് ബിജെപിയുമായി രഹസ്യധാരണ എന്നാണ് പറയുന്നത്. കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.
സംഭവത്തെത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കുകയണെന്ന് ഗുലാം നബി ആസാദും അറിയിച്ചു. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതറിയിക്കാന് സോണിയഗാന്ധി വിളിച്ച വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം.