ഇന്ത്യയിലെ അക്കാദമിക് കമ്മ്യൂണിറ്റിയില്‍ ക്വാണ്ടം കമ്പ്യൂട്ടിംഗിങില്‍ കഴിവും പരിശീലനവും വളര്‍ത്തിയെടുക്കുന്നതിനുള്ള പുത്തന്‍ പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്. ഇതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് ഗാരേജ് ജയ്പൂരിലെ മലാവിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഎന്‍ഐടി), പട്‌നയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ,എന്നിവിടങ്ങളിലെ ഇലക്ട്രോണിക്‌സ്, ഐസിടി അക്കാദമികളുമായി സഹകരിച്ച് ഒരു 'ട്രെയിന്‍ ദി ട്രെയിനര്‍' പ്രോഗ്രാം സംഘടിപ്പിക്കുന്നുവെന്ന് ടെക് ഭീമന്‍ അവകാശപ്പെടുന്നു.
ഐഐടി-കാണ്‍പൂര്‍, ഐഐടി-ഗുവാഹത്തി, ഐഐടി-റൂര്‍ക്കി, എംഎന്‍ഐടി ജയ്പൂര്‍, എന്‍ഐടി-പട്‌ന, ഐഐഐടി-ഡി ജബല്‍പൂര്‍, എന്‍ഐടി വാറങ്കല്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലുട നീളമുള്ള സ്ഥാപനങ്ങളില്‍ 900 ഫാക്കല്‍റ്റികളെ ഈ പരിപാടി പരിശീലിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ വ്യക്തമാക്കി.
ആരോഗ്യ സംരക്ഷണം,ഊര്‍ജ്ജം, പരിസ്ഥിതി സംവിധാനങ്ങള്‍, സ്മാര്‍ട്ട് മെറ്റീരിയലുകള്‍, എന്നിങ്ങനെ പല മേഖലകളില്‍ പുതിയ കണ്ടെത്തലുകള്‍ക്ക് ക്വാണ്ടം കമ്പ്യൂട്ടറുകള്‍ പ്രാപ്തമാക്കും. പരിശീലന പരിപാടി 2020 ഓഗസ്റ്റ് 24 മുതല്‍ 29 വരെ ആയിരിക്കും. മെക്രോസോഫ്റ്റ് ക്യു ആന്റ് ക്വാണ്ടം ഡവലപ്‌മെന്റ് കിറ്റ് ഉപയോഗിക്കുന്നവര്‍ക്കുളള പ്രായോഗിക കോഡിംഗും പരിശീലനവും പരിപാടിയില്‍ ഉള്‍ക്കൊള്ളുമെന്ന് കമ്പനി അറിയിച്ചു.