LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കള്ളപ്പണം വെളുപ്പിക്കൽ: നീരവ് മോദിയുടെ ഭാര്യയ്ക്കെതിരെ ഇന്റര്‍പോള്‍

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി നീരവ് മോദിയുടെ ഭാര്യ ആമി മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഭ്യർത്ഥന മാനിച്ചാണ് ഇന്റര്‍പോള്‍ നടപടി. ന്യൂയോർക്കിൽ 30 മില്യൺ യുഎസ് ഡോളറിന്റെ രണ്ട് അപ്പാർട്മെന്റകൾ വാങ്ങിയതിലെ ഗുണഭോക്താവെന്ന പേരിലാണ് ഇവര്‍ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രത്തില്‍ ആമിയുടെ പേര് ചേര്‍ത്തിരുന്നു. അത്തരമൊരു നോട്ടീസ് അയച്ചുകഴിഞ്ഞാൽ, ഇന്റർപോൾ തങ്ങളുടെ 192 അംഗ രാജ്യങ്ങളില്‍ എവിടെയെങ്കിലും പ്രതി ഉണ്ടെങ്കില്‍  അയാളെ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വയ്ക്കുകയോ ചെയ്യണമെന്നാണ് നിയമം. അത് അന്താരാഷ്ട്ര അറസ്റ്റ് വാറണ്ടിന് തുല്യമാണ്.

2018 ൽ ബാങ്ക് തട്ടിപ്പ് കേസ് പുറത്തുവന്ന ഉടൻ നിരവ് മോദി രാജ്യം വിട്ടിരുന്നു. നാടുകടത്തുന്നതിനു മുന്നോടിയായാണ് റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കുന്നത്. സമാന നോട്ടിസുകൾ നീരവ് മോദിക്കെതിരെയും നിലവിൽ ബൽജിയൻ പൗരനായ സഹോദരൻ നെഹാൽ, സഹോദരി പുർവി എന്നിവർക്കെതിരെയും പുറപ്പെടുവിച്ചിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More