LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മോദിയെ വിമര്‍ശിച്ച ബ്രിട്ടീഷ് എം.പി-ക്ക് ഇന്ത്യ പ്രവേശനം നിഷേധിച്ചു

ഡല്‍ഹിയിലെത്തിയ ബ്രിട്ടീഷ് എം.പി-ക്ക് ഇന്ത്യ പ്രവേശനം നിഷേധിച്ചു. ബ്രിട്ടീഷ് നിയമസഭാംഗമായ ഡെബി അബ്രഹാംസ് ഇന്ന് രാവിലെയാണ് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. കശ്മീരുമായി ബന്ധപ്പെട്ടുള്ള പാർലമെന്ററി ഗ്രൂപ്പിന്റെ അധ്യക്ഷയാണ് അവര്‍. വിസ റദ്ദാക്കുവാനുള്ള കാരണം ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

ജമ്മു കശ്മീര്‍ വിഷയത്തില്‍ മോദി   സര്‍ക്കാറിന്‍റെ നയങ്ങളെ ഡെബി അബ്രഹാംസ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കശ്മീരിലെ മാറ്റങ്ങൾ പാർലമെന്റ് പാസാക്കിയതിന് തൊട്ടുപിന്നാലെ അവര്‍,  ഇന്ത്യന്‍ ഹൈക്കമ്മീഷണർക്ക് കത്തെഴുതുകയും ചെയ്തിരുന്നു. അതാണ്‌ കേന്ദ്ര സര്‍ക്കാറിനെ ചൊടിപ്പിച്ചത് എന്നാണ് വിലയിരുത്തല്‍. 'ഒരു സുഹൃത്തിന് മറ്റൊരു സുഹൃത്തിനെ നിശിതമായി വിമര്‍ശിക്കാന്‍ കഴിയാത്തത് വളരെ നിരാശാജനകമാണ്. അത്തരം വിമര്‍ശനം ആരോഗ്യകരമായ ജനാധിപത്യത്തിന്റെ അടയാളമല്ലേയെന്നും' അവര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

രാവിലെ ഒൻപതിന് ദുബൈയിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് ഡെബി അബ്രഹാംസും സഹായികളായ ഹർപ്രീത് ഉപാലും ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. സ്വകാര്യ സന്ദര്‍ശനമാണ്. 'എന്നെ ഒരു കുറ്റവാളിയെപ്പോലെയാണ് ഇന്ത്യാ ഗവണ്‍മെന്റ് പരിഗണിക്കുന്നതെന്ന വസ്തുതയെ ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും കാണാൻ അവർ എന്നെ അനുവദിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഒരു കുറ്റവാളിക്ക് നല്‍കുന്ന പരിഗണനയെങ്കിലും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' അവര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More