LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിതാവ് തന്നെ കൊല്ലാൻ ശ്രമിക്കുന്നുവെന്ന് നടി തൃപ്തി ശങ്ക്ധര്‍

പിതാവ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്ന് നടി തൃപ്തി ശങ്ക്ധര്‍. പിതാവായ രാം രതൻ ശങ്ക്ധര്‍ തിരഞ്ഞെടുത്ത വ്യക്തിയെ  വിവാഹം കഴിച്ചില്ലെങ്കിൽ അദ്ദേഹം തൃപ്തിയെ കൊല്ലുമെന്ന് ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് താരം ആരോപിച്ചത്. 

19 വയസ്സുള്ള തന്നോട് 28 വയസുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ പിതാവ് നിർബന്ധിക്കുന്നതായും വിഡിയോയിൽ പറയുന്നുണ്ട്. തൃപ്തിയുടെ അമ്മയെയും വീഡിയോയിൽ കാണാം. തന്റെ ശരീരത്തിലെ മുറിവുകൾ കാണിച്ച്,  പിതാവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നും നടി പറഞ്ഞു. പൊലീസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒന്നും നടക്കുന്നില്ലെന്ന് തൃപ്തി ശങ്ക്ധര്‍ പറഞ്ഞു. മുംബൈയിലെ അഭിനയ ജീവിതം തുടങ്ങാൻ നൽകിയ പണം പിതാവ് തിരികെ ആവശ്യപ്പെടുന്നുണ്ടെന്നും അവർ ആരോപിക്കുന്നു.

തൃപ്തി ശങ്ക്ധറും കുടുംബവും ഇപ്പോൾ സുരക്ഷിതരാണെന്നും  ബറേലി പോലീസ് പിതാവിനെ ചോദ്യം ചെയ്യുകയാണെന്നും തൃപ്തിയുടെ മാനേജർ കുൽദീപ് കിഷോർ അറിയിച്ചു. കും കും ഭാഗ്യ, ഓയ് ഇഡിയറ്റ് തുടങ്ങിയ ചിത്രങ്ങളിലാണ് തൃപ്തി അഭിനയിച്ചിട്ടുള്ളത്.

Contact the author

National Desk