LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാര്‍ട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ കാത്തിരിക്കാൻ തയ്യാറാണ്: ഗുലാം നബി ആസാദ്

പാര്‍ട്ടി പുതിയ അധ്യക്ഷനെ നിയമിക്കുന്നതിന് ആറുമാസംവരെ കാത്തിരിക്കാന്‍ തയ്യാറാണെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ ഗുലാം നബി ആസാദ്.‌കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് അയച്ച  കത്തില്‍ ഒപ്പുവെച്ച 23 പേരില്‍ ഏറ്റവും മുതിര്‍ന്ന ആളാണ് ഗുലാം നബി ആസാദ്‌.

ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കാന്‍ പാര്‍ട്ടി രൂപീകരിക്കാന്‍ സാധ്യതയുള്ള സമിതിയില്‍ അംഗമാകാന്‍ സോണിയ ആവശ്യപ്പെട്ടാല്‍, അതില്‍ താന്‍ സന്തോഷവാനായിരിക്കുമെന്നും ആസാദ് പറഞ്ഞു. ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ രാഹുല്‍ ഗാന്ധി അടുത്ത പ്രസിഡന്റാകുമോ എന്നതെന്നും തന്നെ അലട്ടുന്നില്ല. പകരം മാറ്റാരെങ്കിലുമായലും തനിക്ക് സന്തോഷമേയുള്ളൂ. പാര്‍ട്ടിയ്ക്ക് ഒരു സ്ഥിരം അധ്യക്ഷനെയാണ് ഇപ്പോള്‍ ആവശ്യം- ആസാദ് വ്യക്തമാക്കി.

കൂടാതെ പ്രസിഡന്റുമാര്‍, ജില്ലാ പ്രസിഡന്റുമാര്‍, ബ്ലോക്ക് പ്രസിഡന്റുമാര്‍, പാര്‍ലമെന്ററി ബോര്‍ഡ് എന്നിവ ഉള്‍പ്പെടുത്തി ഒരു തിരഞ്ഞെടുക്കപ്പെട്ട ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Contact the author

National Desk