LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തദ്ദേശ വാർഡുകൾ പുനർവിഭജിക്കാനുള്ള ബിൽ നിയമമായി

തദ്ദേശസ്വയം ഭരണ വാർഡുകൾ പുനർവിഭജിക്കാനുള്ള ബിൽ നിയമമായി. നിയമസഭ പാസാക്കിയ ബില്ലിൽ ​ഗവർണർ ഒപ്പുവെച്ചതോടെയാണ് ബിൽ നിയമമായത്.  നേരത്തെ ബില്ലിൽ ഒപ്പിടാൻ ​ഗവർണർ വിസമ്മതിച്ചിതിനെ തുടർന്ന് സർക്കാർ നിയമസഭയിൽ ബിൽ അവതരിപ്പിക്കുകയായിരുന്നു. 2001 ലെ സെൻസസ് അടിസ്ഥാനമാക്കി വിഭജിച്ച വാർഡുകളാണ് ഇപ്പോഴുള്ളത്. പുതിയ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വാർഡുകൾ പുനർവിഭജിക്കാനാണ് സർക്കാർ തീരുമാനം.

പുതിയ നിയമ പ്രകാരം പഞ്ചായത്തുകളിൽ  13 മുതൽ 23 വരെയും ന​ഗരസഭകളിൽ 25 മുതൽ 52 വരെയും കോർപ്പറേഷനിൽ 55 മുതൽ 100 വരെയും വാർഡുകളാണ് ഉണ്ടാവുക. പുതിയ നിയമം നടപ്പാക്കുകയാണെ​ങ്കിൽ എല്ലാ വാർഡുകളുടെയും അതിര്‍ത്തി പുനര്‍നിശ്ചയിക്കും .  ഡീ ലിമിറ്റേഷൻ കമ്മീഷനാണ് വാർഡ് പുനർ വിഭജിക്കേണ്ടത്.  ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷണറെ ചെയർമാനാക്കി സർക്കാർ കമ്മീഷനെ നിയോ​ഗിച്ചിട്ടുണ്ട്. വാർഡ് വിഭജനത്തിന് ചുരുങ്ങിയത് അഞ്ച് മാസമെങ്കിലും എടുക്കും.

സെൻസസ് നടപടികൾ പൂർത്തിയയതിനാൽ വാർഡ് വിഭജനം പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബില്ലിനെ എതിർത്തിരുന്നത്.

Contact the author

web desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More