റിയ ചക്രബർത്തി സുശാന്തിന്റെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ്, ജൂൺ 8ന്, എട്ട് ഹാർഡ് ഡ്രൈവുകൾ നശിപ്പിച്ചതായി സുശാന്ത് സിംഗ് രജ്പുത്തിന്റെ സുഹൃത്തും ഫ്ലാറ്റ്മേറ്റുമായ സിദ്ധാർത്ഥ് പിത്താനി സിബിഐ-ക്ക് മൊഴി നല്‍കി. ജൂൺ 14 നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് റിയയാണെന്നാണ് അദ്ദേഹത്തിന്റെ കുടുമ്പത്തിന്റെ ആരോപണം.
ഹാർഡ് ഡ്രൈവുകളുടെ ഉള്ളടക്കത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സിദ്ധാർത്ഥ് പറഞ്ഞു. എന്നാൽ ഒരു ഐടി വിദഗ്ധന്‍ വീട്ടിൽ വന്ന് സുശാന്ത്, റിയ എന്നിവരോടൊപ്പം ഹാർഡ് ഡ്രൈവ് നശിപ്പിക്കുന്നതായി ശ്രദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് വീട്ടുജോലിക്കാരൻ ദിപേഷ് സാവന്ത്, പാചകക്കാരനായ നീരജ് സിംഗ് എന്നിവർ സാക്ഷികളായിരുന്നെന്നും സിദ്ധാർഥ് അറിയിച്ചു.
സിദ്ധാർത്ഥിനെയും നീരജിനെയും രണ്ടുതവണ സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. റിയയ്‌ക്കെതിരെ സുഷാന്തിന്റെ പിതാവ് സമർപ്പിച്ച എഫ്‌ഐആറിൽ നടന്റെ പണം ദുരുപയോഗം ചെയ്തുവെന്ന് ആരോപിക്കുന്നതിനാൽ കേസ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്.