LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സഹകരണ ബാങ്ക് വായ്പ: ഒറ്റത്തവണ തീര്‍പ്പാക്കല്‍ ചൊവ്വാഴ്ച മുതല്‍

തിരുവനന്തപുരം: നവകേരളീയം കുടിശിക നിവാരണം 2020 രണ്ടാംഘട്ട കാമ്പെയിൻ സെപ്തമ്പർ ഒന്ന് മുതൽ ആരംഭിക്കും. 2020 ഒക്ടോബർ 31 വരെ കാമ്പെയിൻ ഉണ്ടായിരിക്കും. സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റത്തവണയായി കുടിശ്ശിക അടച്ചു തീർക്കുന്നതിനായുള്ള പദ്ധതിയാണ് നവ കേരളീയം കുടിശ്ശിക നിവാരണം. പ്രാഥമിക സഹകരണ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്ത് കുടിശിക ആയവർക്ക് ആശ്വാസം പകരുന്നതാണ് ഈ പദ്ധതി. സഹകരണസംഘം രജിസ്ട്രാറുടെ ഭരണനിയന്ത്രണത്തിലുള്ളതും വായ്പ നൽകുന്നതുമായ എല്ലാ സഹകരണസംഘങ്ങളിലെയും ബാങ്കുകളിലെയും കുടിശ്ശിക ഇതുപ്രകാരം അടച്ചുതീർക്കാനാകും എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ക്യാൻസർ ബാധിതർ, കിഡ്‌നി സംബന്ധമായ രോഗംമൂലം ഡയാലിസിസിന് വിധേയരായവർ, ഗുരുതരമായ ഹൃദയസംബന്ധ ശസ്ത്രക്രിയക്ക് വിധേയരായവർ, പക്ഷാഘാതംമൂലമോ അപകടംമൂലമോ ശരീരം തളർന്ന് കിടപ്പായവർ, എയ്ഡ്‌സ് രോഗം ബാധിച്ചവർ, ലിവർ സിറോസിസ് ബാധിച്ചവർ, ചികിത്സിച്ച് മാറ്റാൻ കഴിയാത്ത മാനസികരോഗം, ക്ഷയരോഗം എന്നിവ ബാധിച്ചവർ, ഈ രോഗങ്ങൾ ബാധിച്ചവരുടെ കുടുംബാംഗങ്ങളായിട്ടുള്ളവർ, അവരുടെ ചികിത്സ വായ്പക്കാരന്റെ സംരക്ഷണത്തിൽ ആയിരിക്കുന്നവർ, മാതാപിതാക്കൾ മരണപ്പെട്ടശേഷം മാതാപിതാക്കൾ എടുത്ത വായ്പ തങ്ങളുടെ ബാധ്യതയായി നിലനിൽക്കുന്ന കുട്ടികൾ തുടങ്ങിയവരുടെ വായ്പകൾ തുടങ്ങി ഓരോ വായ്പക്കാരന്റെയും സ്ഥിതി കണക്കിലെടുത്ത് പരമാവധി ഇളവുകളോടെ തീർപ്പാക്കാനാകും.

വായ്പക്കാരന്റെ നിലവിലെ സാഹചര്യം, സാമ്പത്തികസ്ഥിതി, തിരിച്ചടവ് ശേഷി എന്നിവ ഭരണസമിതി വിലയിരുത്തണം. എല്ലാ വായ്പാ ഒത്തുതീർപ്പുകളിലും പിഴപ്പലിശ പൂർണമായും ഒഴിവാക്കും. എന്നാൽ ആർബിട്രേഷൻ/എക്‌സിക്യൂഷൻ ഫീസ്, കോടതിച്ചെലവുകൾ/പരസ്യച്ചെലവുകൾ എന്നിവ വായ്പക്കാരനിൽനിന്നും ഈടാക്കും. ഈ സാമ്പത്തിക വർഷം തുടക്കംമുതൽ കൃത്യമായി തവണകൾ അടച്ചുവരുന്ന വായ്പക്കാർക്ക് അടച്ച ആകെ പലിശയുടെ പത്ത് ശതമാനം വരെ ഇളവ് നൽകാം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More