പിഎസ്ഇ റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു (28) ആണ് മരിച്ചത്. എക്‌സൈസ് ലിസ്റ്റിൽ എഴുപത്തിയാറാമത് റാങ്കായിരുന്നു ഇദ്ധേഹത്തിന് ലഭിച്ചത്. ഈ ലിസ്റ്റ് റദ്ദാക്കിയിരുന്നു. ഇന്ന് പുലർച്ചെയാണ് അനുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി റാങ്ക് ലിസ്റ്റ് റദ്ദാക്കപ്പെട്ടതില്‍ മനംനൊന്ത് അനു വീടിന് പുറത്തുപോലും ഇറങ്ങാറില്ലായിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു. എംകോം ബിരുദധാരിയാണ് അനു.
ജോലി ഇല്ലാത്തത് മാനസികമായി തളർത്തിയെന്ന് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 'ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലാത്തതാണ്'- കുറിപ്പിൽ പറയുന്നു.