LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ന് ഉത്രാടം; വിട്ടുവിട്ടുനിന്ന് ഓണം ആഘോഷിക്കാനൊരുങ്ങി നാട്

ഇന്ന് ഉത്രാടം. പഴമയുടെ പെരുമ ഇല്ലെങ്കിലും കൊവിഡ് ജാഗ്രതയ്ക്കിടയിലും ഓണം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. മാവേലിയും ഓണപ്പൊട്ടനും പുലികളിയും ആഘോഷങ്ങളും ഇല്ലാത്ത ഈ ഓണത്തിന് മാസ്‌കും സാനിറ്റൈസറുമൊക്കെയാണ് താരങ്ങള്‍. പഴമകള്‍ പടികയറാതെ പുതുശീലങ്ങള്‍ അടിച്ചേല്‍പ്പിച്ച ഇത്തരമൊരു പൊന്നോണം മുന്‍പ് മലയാളി കണ്ടിട്ടില്ല.

കോവിഡ് ആശങ്കയുള്ളതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ തിരക്ക് കുറവാണ്. കടകളിലേക്ക് കുട്ടികളെയും പ്രായമായവരെയും കൊണ്ടുപോകരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഓണത്തിന് കച്ചവടം പൊടിപൊടിക്കാറുള്ള പൂ വിപണിയും ഇത്തവണ കാര്യമായ ചലനമുണ്ടാക്കിയില്ല. കൊവിഡ് കാലമായതിനാല്‍ പരമാവധി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒത്തുകൂടലുകള്‍ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. 

മാവേലിയെ വരവേല്‍ക്കുന്നതിനേക്കാള്‍ കൊറോണ വീടുകളിലേക്ക് കടന്നു വരാതിരിക്കാനുള്ള തയ്യാറെടുപ്പാണ് ഓരോ വീടുകളിലും നടക്കുന്നത്. അത് അങ്ങിനെത്തന്നെയാവട്ടെ... വിട്ടുവിട്ടിരുന്ന് നമുക്ക് കൂടുതല്‍ അടുക്കാം...

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More