LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജി. സുധാകരന്റെ മകന്‍ ഉള്‍പ്പടെയുള്ള സിപിഎമ്മുകാര്‍ക്ക് ജനം ടിവിയില്‍ ഷെയറുണ്ടെന്ന് ചാനല്‍, പുതിയ വിവാദം

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍റെ മകൻ ഉള്‍പ്പടെയുള്ള സിപിഎമ്മുകാര്‍ക്ക് ജനം ടി.വി യില്‍ ഷെയർ ഉണ്ടെന്ന വെളിപ്പെടുത്തലുമായി ചാനൽ മാനേജ്മെന്‍റ്.  ജനം ടി.വിയുടെ തന്നെ ചർച്ചയ്ക്കിടയിൽ ചീഫ് എഡിറ്റർ ജി.കെ സുരേഷ് ബാബുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനം ടിവിയിലെ മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് സിപിഎം ബിജെപിക്കെതിരെ ശക്തമായ ആയുധമാക്കി ഉപയോഗിച്ചിരുന്നു.

ഓട്ടോ തൊഴിലാളി മുതല്‍ പിണറായി മന്ത്രിസഭയിലെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍റെ മകന്‍ വരെ അടങ്ങിയ അയ്യായിരത്തില്‍ അധികം പേരാണ് ജനം ടി.വിയുടെ ഓഹരി ഉടമകള്‍ എന്നായിരുന്നു ചാനല്‍ എംഡി പി വിശ്വരൂപൻ പറഞ്ഞത്. 

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത അനില്‍ നമ്പ്യാര്‍ ജനം ടിവിയുടെ 300-ഓളം ജീവനക്കാരില്‍ ഒരാള്‍ മാത്രമാണെന്ന് നേരത്തെ ചാനല്‍ അധികൃതര്‍ പറഞ്ഞിരുന്നു. ജനം ഏതെങ്കിലും പാര്‍ട്ടിയുടെ ചാനലോ അവരുടെ നിയന്ത്രണത്തിലോ അല്ലെന്നുമാണ് ചാനല്‍ മേധാവികളുടെ അവകാശവാദം.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More