LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മദ്യ വില്‍പ്പനയില്ല

സംസ്ഥാനത്ത് തിരുവോണ ദിവസം അടക്കം അടുത്ത മൂന്ന് ദിവസം മദ്യവിൽപ്പന ഉണ്ടാകില്ല. ബാറുകളും ബിവറേജ് ഔട്ട്‍ലെറ്റുകളും ബിയർ വൈൻ പാർലറുകളും അടക്കം എല്ലാം മദ്യവിൽപ്പന തടഞ്ഞ് സർക്കാർ ഉത്തരവിറക്കി. നേരത്തെ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾക്ക് മാത്രമാണ് തിരുവോണ ദിനമായ 31-ന് അവധി നൽകിയിരുന്നത്. ഇതിനു പിന്നാലെയാണ് ബാറുകളിലും മദ്യവിൽപ്പന തടഞ്ഞ് സർക്കാർ ഉത്തരവിറക്കിയത്.

അതേസമയം,  മദ്യം വാങ്ങാൻ ഉപഭോക്താവിന് ഇനി ബെവ്‌ ക്യു ആപ്പ് വഴി ഔട്ട്‌ലെറ്റുകൾ തെരഞ്ഞെടുക്കാനുള്ള സംവിധാനം നിലവില്‍ വന്നു. പിൻ കോഡ് മാറ്റുന്നതിനും സാധിക്കും. 

കഴിഞ്ഞവർഷംമുതലാണ് തിരുവോണദിവസം സർക്കാർ ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾക്ക് അവധി നൽകിത്തുടങ്ങിയത്. കഴിഞ്ഞ വർഷം ബെവ്‌കോ, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകൾ മാത്രം അടച്ചിട്ട് ബാറുകൾ തുറക്കാൻ അനുവദിച്ചത് വൻ വിമർശനത്തിനിടയാക്കിയിരുന്നു.

Contact the author

News Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More