പോപ്പുലർ ഫിനാൻസ് സ്ഥാപനവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കാൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന പ്രത്യേക സംഘത്തിന് രൂപം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരി അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്ത് പണമിടപാട് നടന്നതായി സംശയിക്കുന്നതിനാൽ ഇൻറർപോളിന്റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ഥാപന ഉടമകളായ റോയ് ഡാനിയലും ഭാര്യ പ്രഭ തോമസും ഇന്നലെ കീഴടങ്ങിയിരുന്നു. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ മക്കളായ റിനു മറിയം തോമസ് (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ), റിയ ആൻ തോമസ് (ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം) എന്നിവരെയും പിടികൂടി. ഇവരെ പത്തനംതിട്ട എസ്പി ഓഫിസിൽ എത്തിച്ചു. രാത്രി വൈകിയും ചോദ്യം ചെയ്യൽ തുടരുകയാണ്.
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് ആസൂത്രിതമായി നടന്നതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. പോപ്പുലര്‍ ഫിനാന്‍സ് എന്ന പേരിലാണ് നിക്ഷപകര്‍ക്ക് തുടക്കകാലം മുതല്‍ രേഖകളും രസീതുകളും നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി നല്‍കുന്ന രേഖകള്‍ പോപ്പുലര്‍ ഡീലേഴ്‌സ്, പോപ്പുലര്‍ പ്രിസ്‌റ്റേഴ്‌സ്, പോപ്പുലര്‍ നിധി എന്നീ പേരുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വകയാറിലെ ആസ്ഥാനത്ത് പോലിസ് നടത്തുന്ന പരിശോധനയില്‍ രേഖകളിലെ ഈ വൈരുദ്ധ്യം കണ്ടെത്തി.